Chapter Title : കാമയക്ഷി 2 [ആര്യൻ]
പർവതിയെയാണ്…
പണ്ടത്തെപ്പോലെയല്ല...ആ കണ്ണുകൾക്ക് ജീവനില്ലാത്ത പോലെ..
കണ്ണുകൾ കറുപ്പണിഞ്ഞിട്ടില്ല…
ചുറ്റും ഉറക്കമില്ലായ്മയുടെ കറുത്ത പാടുകൾ വീണിരിക്കുന്നു…..
"എന്തെങ്കിലും അറിവുണ്ടെങ്കിൽ അറിയിക്കണം…"എന്ന് പറഞ്ഞുകൊണ്ട് രവി തന്റെ നമ്പർ അമ്മയുടെ കയ്യിൽ കൊടുത്തുകൊണ്ട് അജയനേം കൂട്ടി പുറത്തേക്കിറങ്ങി….
അജയൻ കാഴ്ചയിൽ നിന്നും മറയുന്നതു വരെ പാർവതിയുടെ കണ്ണുകൾ പൂമുഖത്ത് നിന്ന് അവനെ അനുഗമിച്ചു…
അന്ന് രാത്രി അജയനും ദേവുമോളും രവിയേട്ടന്റെ വീട്ടിൽ കൂടി…
അന്ന് രാത്രി താരാട്ടു പാടി ഉറക്കിയ ദേവുമോളെ നെഞ്ചോട് ചേർത്ത രവിയേട്ടന്റെ വീടിന്റെ ഇറയത്തു തൂണിലും ചാരിയിരിക്കുന്ന അജയനടുതോട്ട് രവി വന്നു….
"ഡാ…അവളുടെ വീട്ടിലും അറിയിച്ചു….ഇനി എന്താ…"
"ഇനി ഒന്നും ഇല്ല….ഇനി എനിക്ക് ജീവിക്കണം സമാധാനത്തോടെ….എന്റെ മോളെ വളർത്താൻ ഞാൻ ഒറ്റക്ക് മതി….
ഗോപിക എന്നൊരു അധ്യായം ഇവിടെ കഴിഞ്ഞു…"
രവി അതിനു പയ്യെ പുഞ്ചിരിച്ചു കൊടുത്തു….
"ഏട്ടാ…"
"എന്താടാ…"
"ഞങ്ങൾ പോവ്വാണ്…"
"എങ്ങോട്…"..
"കോയമ്പത്തൂർ എനിക്കൊരു കൂട്ടുകാരനുണ്ട്….അവന് അവിടെയൊരു ചെറിയ കമ്പനിയും ഉണ്ട്…..
എന്റെ കൂടെ കോളേജിൽ പഠിച്ചവനാണ്…
എനിക്ക് ആക്‌സിഡന്റ് പറ്റി ഇരിക്കുന്ന സമയത്താണ് ഞങ്ങൾ വീണ്ടും കാണുന്നത്...അന്ന് അവൻ പറഞ്ഞതാണ് കോയമ്പത്തൂർ പോരെ അവിടെ അവന്റെ കമ്പനിയിൽ ജോലി ശരിയാക്കാം എന്ന്…
അന്ന് ഇവിടം വിട്ട് പോകാൻ ഉള്ള മടി കൊണ്ട് ഞാൻ അത് നിരസിച്ചു….. പക്ഷെ ഇന്ന് എനിക്ക് ഇവിടം വിട്ട് പോകണം എന്നാണ്….ഗോപികയുമായുള്ള എല്ലാ ഓർമ്മകളും ഇവിടെ അവസാനിപ്പിച്ചിട്ട് പോകണം….
ഞാൻ അവനെ ഇന്ന് വിളിച്ചിരുന്നു….അവൻ എന്നോട് അങ്ങോട് ചെല്ലാൻ പറഞ്ഞു…."..അത്രയും പറഞ്ഞു അവൻ രവിയേട്ടന്റെ മറുപടിക്കായി കാത്തിരുന്നു…..
അവനോട് പോകരുത് എന്ന് പറയണം എന്നുണ്ടായിരുന്നു എങ്കിലും അയാൾ അവനെ തടഞ്ഞില്ല…
"നിന്റെ ഇഷ്ടം...പോയി പുതിയൊരു ജീവിതം തുടങ്ങ്...നിനക്ക് എന്ന് വേണമെങ്കിലും തിരിച്ചു വരാം…
നീ എന്റെ അനിയനാ...ഇത് നിന്റെ കൂടെ വീടാ…"
അജയൻ ഒരു കയ്യിൽ ദേവൂട്ടിയെ താങ്ങി മറുകൈ കൊണ്ട് രവിയേട്ടനെ ചുറ്റി…
അന്ന് രാത്രി ദേവുവിനെ തള്ളിയിട്ട ഗോപിക വേഗം വീട്ടിൽ വന്നു…
സന്തോഷത്തോടെ വിവേകിനെ വിളിച്ചു…
"പൊന്നേ…"..
"ഹ്മ്മ്…?.. "
"ഞാൻ അയാളുടെ കുഞ്ഞിനെ ഒഴിവാക്കി വന്നാൽ എന്നെ കൊണ്ടുപോകാം എന്ന് പറഞ്ഞില്ലേ ?..
💬 Comments
View all comments