Chapter Title : കാമയക്ഷി [ആര്യൻ]
ചെറിയ വിയർപ്പു പൊടിഞ്ഞ ആ ചുണ്ടുകളിലാണ് ഞാൻ മയങ്ങി നോക്കിയിരുന്നത്..
ആ പുഞ്ചിരിക്ക് തനിക്ക് മറുപടി കൊടുക്കാതിരിക്കാൻ ആയില്ല.
താനും പയ്യെ ഒരു പുഞ്ചിരി കൊടുത്തു…
അപ്പൊ ആ കരിമഷി കണ്ണുകൾ ഒന്നുകൂടി വിടർന്നു..
ആ കണ്ണുകളിൽ മതിമറന്നു കുറച്ചു നിമിഷങ്ങളോളം ഞങ്ങൾ പരസ്പരം നോക്കിയിരുന്നുപോയി. പെട്ടെന്നു ആരുടെയോ കയ്യിൽ നിന്നും നിലത്തു പോയ പുസ്തകത്തിന്റെ ശബ്ദത്തോടെ ഞങ്ങൾ ഞെട്ടി കണ്ണുകൾ മാറ്റി. അതിനുശേഷം അവൾക്ക് വല്ലാത്ത വെപ്രാളം പോലെ തോന്നിച്ചു..ഞാനും ഉയർന്ന ഹൃദയതാളത്തെ അടക്കി.
"പോവ്വാണ്" അത്രമാത്രം പറഞ്ഞു കൊണ്ട് അവൾ എഴുന്നേറ്റ് തിരിഞ്ഞു നടന്നു…
ഇപ്രാവശ്യം പിന്നാമ്പുറത്തേക്ക് നോക്കാൻ തോന്നിയില്ല.
നടന്ന് ലൈബ്രറിക്ക് പുറത്ത് എത്തുന്നതിന് കുറച്ചു മുൻപ് അവൾ പയ്യെ നിന്നു…
ഞാൻ എന്തെന്ന രീതിയിൽ അവളെ നോക്കി
അവൾ പയ്യെ തിരിഞ്ഞു നോക്കി….എന്നിട്ട്
പയ്യെ പുഞ്ചിരിച്ചു..
ഒരു നിമിഷം എന്റെ ശ്വാസം നിലച്ചപോലെ തോന്നി….
ഇപ്രാവശ്യം അവളുടെ അഴകളവുകൾ ആസ്വദിക്കാനേ തോന്നിയില്ല..
അവളുടെ വെളുത്ത മുഖം..
അതിലെ ചോരച്ചുണ്ടുകൾ…
പുഞ്ചിരിച്ചപ്പോൾ ദൃശ്യമായ പാൽപ്പല്ലുകൾ…..
മറുപടിയായി ഞാനും ഒന്ന്ന്ന് ചിരിച്ചു കാണിച്ചു….
പിന്നെയങ്ങോട് എല്ലാ ദിവസങ്ങളിലും ആര മണിക്കൂറോളം സമയം ലൈബ്രറിയിൽ രണ്ടു ബെഞ്ചകലത്തിൽ ഞങ്ങൾ ഞങ്ങൾ ഒരുമിച്ചു ചിലവിട്ടു……
പക്ഷെ പിന്നീട് ഒരിക്കൽ പോലും കണ്ണുകൾ കൊണ്ടല്ലാതെ ഞങ്ങൾ സംസാരിച്ചില്ല.
പേര് പോലും ചോദിച്ചില്ല.
എനിക്കതിനാഗ്രഹം ഉണ്ടായിരുന്നട്ടുപോലും എന്നെക്കൊണ്ട് അതിന് സാധിച്ചില്ല..
അല്പം നിറം കുറഞ്ഞതായിരുന്നു..
പെൺകുട്ടികളോട് സംസാരിച്ചുള്ള അനുഭവക്കുറവും, പേടിയും……….അങ്ങനെ എന്തെല്ലാമോ ആയിരുന്നു….
അവൾക്കും അതിന് ആഗ്രഹമുണ്ടായിരുന്നിരിക്കാം എന്നെനിക്ക് തോന്നി..ചിലപ്പോ അതെന്റെ തോന്നൽ മാത്രമായിരിക്കണം.
അങ്ങനെ എന്റെ രണ്ടാം വർഷം
💬 Comments
View all comments