0%

Chapter Title : കാമയക്ഷി [ആര്യൻ]

Author : Kambikathakal Read All Parts 635

തീർന്നു..
എന്റെ പരീക്ഷ കഴിഞ്ഞതിന്റെ പിറ്റേദിവസമായിരുന്നു അവളുടെ ഒന്നാം വർഷ അവസാന ദിനം.
എന്റെ കയ്യിലുള്ള ലൈബ്രറിയിൽ നിന്നുള്ള ബുക്കുകൾ തിരികെ വയ്ക്കാൻ ആ ദിവസം ഞാൻ കോളേജിൽ എത്തി...പക്ഷെ മനസ്സിൽ അവളെ ഒന്ന് കാണണം എന്ന ഒറ്റ ഉദ്ദേശമേ ഉണ്ടായിരുന്നുള്ളൂ….

ബുക്ക്‌ കൊടുത്ത് ലൈബ്രറിയിൽ നിന്നും ഇറങ്ങിയ വഴി പരീക്ഷ കഴിഞ്ഞ് വരുന്ന അവളെ ഞാൻ കണ്ടു...ധൃതിയിൽ നടന്ന കാലുകൾ എന്നെ കണ്ടപ്പോൾ പതിയെയായി….

എന്റെ അടുത്ത് വന്നുനിന്നു…

എന്റെ മുഖത്തേക്ക് നോക്കാൻ അവൾ നന്നേ കഷ്ടപ്പെടുന്നുണ്ടായിരുന്നു എന്നെനിക്ക് തോന്നി...പക്ഷെ ആ കിട്ടിയ സമയം ഞാൻ ആ കരിമഷിക്കണ്ണുകളെ ആവോളം ആസ്വദിച്ചു..

അവൾ പയ്യെ ബാഗ് തുറന്ന് ഒരു പുസ്തകം എനിക്ക് നേരെ നീട്ടി

"ഇത് ലൈബ്രറിയിൽ കൊടുക്കേണ്ടതാണോ?? "..ഞാൻ ചോദിച്ചു

"അല്ല. എന്റെ സ്വന്തമാണ്"..എന്റെ മുഖത്തു നോക്കാതെ പറഞ്ഞു

"എനിക്കാണോ?? "....വീണ്ടും ഞാൻ

"ഹ്മ്മ്"...

വീണ്ടും നിശബ്ദത…

"പോവ്വാണ്..കാണാം"...അൽപ നേരത്തെ നിശബ്ദതയ്ക്കു ശേഷം അവൾ പറഞ്ഞു…

എനിക്ക് ചെറുതായി വിഷമം വന്നപോലെ...ഒരു മാസം കഴിയണമല്ലോ…

പക്ഷെ ഞാൻ ഒന്ന് മൂളിയത്തല്ലാതെ മറ്റൊന്നും പറഞ്ഞില്ല..

അവൾ എന്റെ നേരെ നോക്കി കണ്ണുകൊണ്ട് യാത്ര പറഞ്ഞതിന് ശേഷം പയ്യെ തിരിഞ്ഞു നടന്നു.

ഞാൻ പ്രിയപ്പെട്ടതെന്തോ അകന്നു പോകുന്നതുപോലെ അവളെ തന്നെ നോക്കി നിന്നും…

അവൾ കണ്ണിൽനിന്നും മറഞ്ഞപ്പോൾ കയ്യിലുള്ള പുസ്തകത്തിലേക്ക് നോക്കി

"എന്റെ കഥ - മാധവിക്കുട്ടി"

അന്ന് അവൾ പോയപ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല..ഇനി തമ്മിൽ ഒരു കൂടിക്കാഴ്ച ഉണ്ടാകില്ലെന്ന്...ഇനി ആ കരിമഷിക്കണ്ണുകൾ എനിക്ക് ആസ്വദിക്കാൻ കഴിയില്ലെന്ന്…

മൂന്നാം വർഷം തുടങ്ങിയപ്പോൾ പതിവ് സമയത്ത് ലൈബ്രറിയിൽ എത്തിയ

💬 Comments

View all comments