Chapter Title : കാമിനി 2 [SARATH]
പറയണത് മോശമല്ലേ എന്ന് കരുതി.
അങ്ങനെ ഉച്ചയ്ക്ക് ശേഷം ഞാൻ അപ്പുവിനെ കാണാൻ അവന്റെ വീട്ടിലേക്ക് നടന്നു. അവനു കുറച്ച് ദിവസമായിട്ട് പണിയില്ലെന്ന് പറഞ്ഞിരുന്നു. അപ്പു വീട്ടിൽ ഉള്ളത്കൊണ്ട് അമലും സുജേച്ചിയും പട്ടിണിയാവും.
വീടിന്റെ മുന്നിലെത്തിയതും ആദ്യം കണ്ടത് അവന്റെ അച്ഛനെ ആയിരുന്നു. "രാവിലെ തന്നെ ബൈക്കും കഴുകികൊണ്ടിരിക്കുന്നു പൊങ്ങാൻ "
: ആരിത് അർജുനോ... നാട്ടിൽ വന്നിട്ട് ഇപ്പഴാണോ ഇങ്ങോട്ടൊക്കെ.
ഞാൻ : അത് പിന്നെ കുറച്ച് തിരക്കിലായിരുന്നു .
: ഓ... അങ്ങനെ..
ഞാൻ : ദാസേട്ടൻ (അപ്പുവിന്റെ അച്ഛന്റെ പേർ ദാസൻ )ഇന്ന് പോയില്ലേ...
ദാസേട്ടൻ : ഇല്ലെടാ ഇന്ന് ഇല്ല... പിന്നെ കൊറോണ ഒക്കെ ആയത് ശേഷം പിന്നെ പണിയൊന്നും അങ്ങനെ ഇല്ല.
ഞാൻ : ഓഹ്... അപ്പു എവിടെ.
ദാസേട്ടൻ : അവൻ അകത്തുണ്ട്...
" ടാ അപ്പു...മോനെ ഇതാ അർജുൻ വന്നിട്ടുണ്ട് ടാ "
ദാസേട്ടന്റെ അലറൽ കൊണ്ടാവണം അപ്പു ദേഷ്യംപിടിച്ചാണ് ഉള്ളിൽ നിന്നും വന്നത്.
അപ്പു : ഇങ്ങനെ വിളിച്ച് അലാറണ്ട... , അർജു കേറി വാടാ...
അതും പറഞ്ഞ് ഞാൻ അവന്റെയൊപ്പം അകത്തേക്ക് ചെന്നു. ഹാളിൽ എത്തിയയുടനെ ടേബിളിന്റെ അരികിൽ നിന്നും ഒരു ചെയർ എടുത്ത് എന്നോട് ഇരിക്കാൻ പറഞ്ഞു.
അപ്പു : എടാ ഒരു അഞ്ചു മിനിറ്റ് ഇപ്പൊ വരാം...
ഞാൻ : എന്താടാ..
അപ്പു : നീ കൊറേ കാലങ്ങൾക്ക് ശേഷം ഇപ്പോഴല്ലേ ഇങ്ങോട്ടൊക്കെ...
ഞാൻ : അതിന്...
അപ്പു : ഞാൻ ചായ എടുത്തു വരാം നീ അവിടെ ഇരി....
ഞാൻ
💬 Comments
View all comments