Chapter Title : കാമിനി 4 [SARATH]
കുറച്ചു നേരത്തേക്ക് ആന്റി ഒന്നും മിണ്ടിയില്ല. അൽപ നേരം എന്തോ ആലോചിച്ച ശേഷം.
ശൈലജന്റി : എന്നാ നമ്മുക്ക് പോവാം..
ഞാൻ : മ്മ്...
അങ്ങനെ വീട് പൂട്ടി താക്കോൽ മുത്തുവിന് കൊടുത്ത് ഞങ്ങൾ അവിടെ നിന്നും തിരിച്ചു. ആന്റി തന്നെയായിരുന്നു വണ്ടിയോടിച്ചിരുന്നത്. പോവും വഴി ഒരു അക്ഷരം പോലും ആന്റി സംസാരിച്ചിരുന്നില്ല. ദേഷ്യമാണോ സങ്കടമാണോ എന്ന് ആ മുഖത്ത് നിന്നും എനിക്ക് വായിച്ചെടുക്കാൻ കഴിഞ്ഞില്ല.
അവസാനം ആന്റിയുടെ വീട്ടിൽ എത്തുമ്പോൾ ഇരുട്ടായിരുന്നു. ആന്റി കാർ പാർക്ക് ചെയ്ത് ഒന്നും പറയാതെ ഡോർ തുറന്ന് അകത്തേക്ക് കേറി പോയി. ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല എന്ന് മനസിലാക്കിയ ഞാൻ ബൈക്ക് എടുത്ത് നേരെ വീട്ടിലേക്ക് വിട്ടു.
വീട്ടിൽ എത്തിയപ്പോൾ സമയം ഏതാണ്ട് പത്തുമണിക്ക് അടുത്തായിട്ടുണ്ട്. എന്നാൽ എന്റെ ഉള്ളിലെ പേടി ഇതൊക്കെ ആന്റി അച്ഛനോട് പറയുമോ എന്നാണ്.
അങ്ങനെയാണെങ്കിൽ എല്ലാം മൂഞ്ചിയത് തന്നെ. എന്തായാലും പുറത്ത് ഇങ്ങനെ നിന്നിട്ട് കാര്യമില്ല ഞാൻ രണ്ടും കല്പിച്ച് കോളിങ്ങ് ബെല്ലടിച്ചു അച്ഛനായിരുന്നു വാതിൽ തുറന്നത്. എന്നെ കണ്ടപാടെ " നീ വന്നോ പോയി കുളിച്ചിട്ട് വാ ഭക്ഷണം കഴിക്കാം " എന്നും പറഞ്ഞ് അച്ഛൻ ടീവിടെ മുന്നിലേക്ക് പോയി.
അപ്പോൾ ആന്റി അച്ഛനോട് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല എന്ന് കരുതാം ഒരു പക്ഷെ പറഞ്ഞിരുന്നെങ്കിൽ ഡോർ തുറന്നപാടെ എന്നെ വെട്ടി കൊന്നേനെ അച്ഛന്റെ സ്വഭാവം അങ്ങനെയാണെ.
അങ്ങനെ കുളിക്കാനായി സ്റ്റെപ്പ് കേറി റൂമിലേക്ക് പോവുമ്പോഴാണ് ഒരു ചിരി കേട്ടത് നോക്കിയപ്പോൾ അമ്മയുടെയും അച്ഛന്റെയും റൂമിൽ നിന്നാണ്. ഞാൻ പയ്യെ അവരുടെ
💬 Comments
View all comments