0%

Chapter Title : കാണാമറയത്ത് [രേഖ]

Author : രേഖ Read All Parts 1.5K

അപ്പൻ സ്കൂട്ടറിൽനിന്ന് ഒന്ന് വീണു ,പെൺമക്കളായി റോസിച്ചേച്ചി മാത്രമുള്ളു അതിനാൽ ചേച്ചി വീട്ടിലേക്ക് പോയി . ചേച്ചിയുണ്ടായിട്ടു ഒറ്റക്ക് പോകാൻ ഒരു മടി . ചെറിയ മടിയൊന്നുമല്ല നല്ല മടിയെന്നുവേണമെങ്കിൽ പറയാം .പോകാൻ നേരം ചേച്ചിയുടെ വക ഒരു ഉപദേശവും ഞാനില്ലെന്നു കരുതി കാലത്തുള്ള ജോഗിങ് നിർത്തരുത് ... നിർത്തിയാൽ ഞാൻ തിരിച്ചുവന്ന് നല്ല അടിവെച്ചുതരും . പക്ഷെ ജോയ് ഉണ്ടാകും അതിനാൽ പേടിക്കേണ്ട ആവശ്യം ഒന്നുമില്ല .ജോയിയുടെ ഒപ്പം പോകുമ്പോൾ നല്ലൊരു സംരക്ഷണം എനിക്ക് ഫീൽ ചെയ്യുന്നുണ്ട് . അറിഞ്ഞും അറിയാതെയും ജോയ് എന്നെ നോക്കുന്നതും ഞാനും ശ്രദ്ധിച്ചിട്ടുണ്ട് എന്തിന് റോസിച്ചേച്ചിപോലും എന്നോട് പറഞ്ഞിട്ടുണ്ട് . ജോയ് എന്നെ ശ്രദ്ധിക്കുന്നത്

നമ്മൾ അറിഞ്ഞും അറിയാതെയും പലരും നമ്മളെ നോക്കുന്നു അതുപോലെയല്ല ജോയ് ... എന്ന് കരുതി ഒരിക്കൽപോലും ജോയിയുടെ ഭാഗത്തു നിന്ന് തെറ്റായ മനോഭാവം ഇതുവരെ എനിക്ക് ഉണ്ടായിട്ടില്ല .
അതുകൊണ്ടുതന്നെ ഇന്ന് ഒന്ന് നോക്കാം എന്ന് കരുതി ഞാൻ പുറത്തേക്കിറങ്ങി കുറച്ചു കഴിയുമ്പോളേക്കും അതാ ജോയ് വരുന്നു

ജോയ് : എന്താണ് ഇന്ന് പ്രിയ മാത്രമേയുള്ളൂ ? റോസി വന്നില്ലേ ?

വന്നില്ല ചേച്ചി ചേച്ചിയുടെ വീട്ടിൽ പോയി അച്ഛന് അസുഖമാണ് അതുകൊണ്ട് ഞാൻ ഒറ്റക്കായി

ജോയ് : പ്രിയ എന്തിനാ ഒറ്റക്കാവുന്നതു ഞാൻ ഉണ്ടല്ലോ ?

അയ്യോ ജോയിഛനെപ്പോലെ അത്ര വേഗത്തിലൊന്നും പോകാൻ എന്നെകൊണ്ട് പറ്റില്ല

ജോയ് : എങ്കിൽ പ്രിയയുടെ വേഗത്തിൽ ഞാൻ എത്താം അതുപോരെ ? അങ്ങിനെയാണെങ്കിലോ !

അങ്ങിനെയാണെങ്കിൽ ഞാൻ റെഡി

ജോയ് : എന്നും ഈ സമയത്തു

💬 Comments

View all comments