Chapter Title : കാഞ്ഞിരക്കുറ്റി 1 [ലസ്റ്റർ]
കാഞ്ഞിരക്കുറ്റി 1
Kanjirakkutti Part 1 | Author : Luster
ഇരുണ്ട ആകാശത്തിന്റെ അനന്തമായ വിശാലതയിൽ അലക്കി ഉണക്കാനിട്ട ശീലത്തുണ്ടുകൾ പോലെ ചിതറിക്കിടക്കുന്ന മേഘക്കൂട്ടങ്ങളിൽ അകലെയെവിടെയോ ഉദിച്ചു തുടങ്ങിയ പിൻനിലാവിന്റെ അരണ്ട വെളിച്ചം തട്ടി അരികുകളിൽ ചെറിയ തിളക്കം തങ്ങി നിൽക്കുന്നു.
ഇരുണ്ടതും അൽപ്പം ചാര നിറം കലർന്നതുമാ ആ മേഘപാളികൾക്ക് മനോഹരമായൊരു ദൃശ്യ സൗകുമാര്യം ആ വെളിച്ചം പകർന്നു നൽകുന്നുണ്ട്. സമയം രണ്ടു മണിയെങ്കിലും ആയിട്ടേയുണ്ടാകൂ, പുലരാൻ ഇനിയും മണിക്കൂറുകൾ ബാക്കിയുണ്ട്. പരിസരത്തുള്ള ഏതൊക്കെയോ മരച്ചില്ലകളിൽ മറഞ്ഞിരുന്നു ഉറക്കം വരാതെ രാക്കിളികൾ ഇടയ്ക്കിടയ്ക്ക് നീട്ടിക്കരയുന്നുണ്ട്.
ചീവീടുകളുടെ നിരന്തരമായ വിലാപങ്ങളും രാപ്പുള്ളുകളുടെ നിലവിളികളും അവിരതം അന്തരീക്ഷത്തിലേക്ക് ഉയരുന്നുണ്ടെങ്കിലും ആ ഗ്രാമത്തെ ആകമാനം ഗ്രസിച്ചു കഴിഞ്ഞ ഭീകരമായൊരു ഭീതിയുടെ നിശബ്ദത ആ രാത്രിയുടെ യാമത്തിൽ തങ്ങി നിൽപ്പുണ്ടായിരുന്നു. മൂകഭീകരമായ രായാമങ്ങളിൽ ഇടയ്ക്കിടെ വിദൂരതയിൽ എവിടെയോ നിന്നുയരുന്ന കാലൻകോഴിയുടെ നീണ്ട കരച്ചിലുകൾ കേൾക്കാം.
മഞ്ഞിൽ പൊതിഞ്ഞു തണുത്ത് വെറുങ്ങലിച്ചു നിൽക്കുന്ന ആ ഗ്രാമത്തിലെ വീടുകളെല്ലാം നിദ്രയിൽ മുഴുകിയിട്ടുണ്ടെങ്കിലും മിക്ക വീടുകളിലെയും പുറത്ത് ലൈറ്റ് പ്രകാശിച്ചു നിന്നിരുന്നത് ആ നാട്ടിലെ മനുഷ്യരിൽ എന്ത് മാത്രം ഭയം അലിഞ്ഞു ചേർന്നത് കൊണ്ടാവാം എന്ന് വ്യക്തമാക്കിയിരുന്നു.
എല്ലാറ്റിന്റെയും തുടക്കം ആ കാഞ്ഞിര മരത്തിൽ നിന്നായിരുന്നു. എത്ര വർഷത്തെ ആയുസ്സുണ്ടെന്നു ദേശത്തെ കാരണവന്മാർക്ക് പോലും അജ്ഞാതമായിരുന്ന ആ കാഞ്ഞിര മരത്തിൽ നിന്ന്. പതിറ്റാണ്ടുകൾ പ്രായമുണ്ടോ അതോ നൂറ്റാണ്ടുകൾ പഴക്കമുണ്ടോ എന്ന് ഇപ്പോഴും സംശയം നിലനിൽക്കുന്ന ആ മരത്തെ ചുറ്റിപ്പറ്റി അനേകം വിശ്വാസങ്ങൾ തലമുറകളായി നിലനിന്നിരുന്നു ഇന്ന് ഈ ഗ്രാമത്തിൽ ജീവിക്കുന്ന മുഴുവൻ ജനങ്ങളും കുട്ടിക്കാലം മുതൽ ഇതേ വളർച്ചയിലും ഗംഭീര്യത്തിലും കണ്ടിരുന്ന ആ മരത്തിന്റെ അടുത്തേക്ക് ആരും ഒരിക്കലും പോയിരുന്നില്ല.
കാട് മൂടികിടക്കുന്ന ചുറ്റുപാടിന്റെ നടുവിൽ ഒരു ഭീമാകാര രൂപം കണക്കെ ആകാശം മുട്ടെ വളർന്നു നിന്നിരുന്ന ആ മരത്തിൽ പണ്ടെങ്ങോ അരും കൊല ചെയ്യപ്പെട്ട ഒരു യുവതിയുടെ ആത്മാവിനെ തളച്ചിരുന്നു എന്നാണ് ഇന്നും വിശ്വാസം. അത്കൊണ്ട് തന്നെ ആ വഴി സന്ധ്യസമയം കഴിഞ്ഞാൽ ആളുകളാരും സഞ്ചരിച്ചിരുന്നില്ല.
എപ്പോഴും മൂടിക്കിടക്കുന്ന കുറ്റികാടിന്റെ ഇരുട്ടിൽ ചീവീടുകൾ കരഞ്ഞുകൊണ്ടേയിരിക്കുന്ന
💬 Comments
View all comments