0%

Chapter Title : കാഞ്ഞിരക്കുറ്റി 10 [ലസ്റ്റർ]

പൂച്ചക്കണ്ണുകൾ ചുവന്നു കലങ്ങിയിരിക്കുന്നു.
ഫ്ലാഷ് ലൈറ്റിന്റെ വെളിച്ചത്തിൽ അവനൊരു രാക്ഷസഭാവം കൈക്കൊണ്ടതുപോലെ അവൾക്ക് തോന്നി.

"അവൾ അവിടെ.
.
ആ മുറിയിൽ.
.
"!
ശ്വാസം കിട്ടാതെ കണ്ണുകൾ തുറിച്ചു ഭീഭത്സമായ മുഖം കുടഞ്ഞുകൊണ്ട് പിടയുന്നതിനിടയിൽ രാജൻ നിലവറയിലേക്ക് മുഖം കാണിച്ചു കൊണ്ട് ഞരങ്ങി.
വാഹിദ് കൈ പിൻവലിച്ചു.

"ശാരികയാണോ അമ്മുവാണോ തന്നെ സഹായിക്കുന്ന ആ വെളുത്ത വസ്ത്രമിട്ട പ്രേതം?" കാഞ്ഞിരക്കാടിനടുത്തു മിന്നായം പോലെ കണ്ട ആ സ്ത്രീരൂപത്തെ ഓർമ്മിച്ചു കൊണ്ട് വാഹിദ് ചോദിച്ചു.

"അമ്മുവാണ്.
അവൾ നിന്നെ ഇവിടെ കണ്ടതിൽ പിന്നെ സഹകരിക്കാതായി.
ഇതിന്റെ താക്കോൽ നീ കൊണ്ടുപോയത് കാരണം അവൾക്ക് എന്നെ രക്ഷിക്കാനും കഴിയാതെയായി.
കാഞ്ഞിരമരത്തിനടുത്തു നിന്ന് ഇതിലേക്ക് രഹസ്യപാതയുണ്ട്.
പക്ഷേ നിലവറ അകത്തു നിന്ന് തുറക്കാൻ കഴിയില്ല.
അതുകൊണ്ട് ഇതിനകത്തു പ്രവേശിക്കാനും കഴിഞ്ഞില്ല.
"! രാജൻ കിതച്ചു കൊണ്ട് ഞരങ്ങുന്ന സ്വരത്തിൽ വിശദീകരിച്ചു.

"ശാരികയെ താനാണോ കൊന്നത് അതോ അമ്മുവോ.
?" വാഹിദ് രാജനെ തുറിച്ചു നോക്കിക്കൊണ്ട് ചോദിച്ചു.

"ഞങ്ങളാണ് കൊന്നത്.
കഞ്ചാവു കച്ചടവത്തിലെ ഇടനിലക്കാരനായ കോളനിയിലെ ജോസിന്റെ ആളുകളെ വച്ച് ചുരത്തിൽ വച്ച് ആ മഴയുള്ള ദിവസം അവളെ തടഞ്ഞു കാറിൽ നിന്ന് പുറത്തിറക്കി.
മുഖത്ത് സഞ്ചിയിട്ടു ശ്വാസം മുട്ടിച്ചു കൊന്നുകളഞ്ഞു.
എന്നിട്ട് വാഹനം ചുരത്തിൽ നിന്ന് കൊക്കയിലേക്ക് തള്ളിയിട്ടു.
ശവശരീരം അമ്മുവിന്റെ വണ്ടിയിൽ ഇവിടെ കൊണ്ട് വന്ന് ഈ നിലവറയിൽ തള്ളി.
അതിന്റെ തലേദിവസം രാത്രി ഞാൻ അവളെ ഫോണിൽ വിളിച്ചപ്പോൾ അവൾ എല്ലാ രഹസ്യഇടപാടുകളും നിർത്തുകയാണെന്നും ഇനി അതുമായി മുന്നോട്ട് പോയാൽ നിയമത്തിന് മുന്നിൽ മാപ്പുസാക്ഷിയാകുമെന്നും പറഞ്ഞപ്പോൾ രായ്ക്കുരാമാനം എനിക്കത് ചെയ്യേണ്ടി വന്നു.
"
രാജൻ തളർന്ന സ്വരത്തിൽ സ്പഷ്ടമായി സംസാരിച്ചു തുടങ്ങി.

"അപ്പോൾ ശരത്.
.
? കേട്ട കഥകളിലെല്ലാം ശരത് ആയിരുന്നല്ലോ അജ്ഞാത വില്ലൻ.
അവനെവിടെ.
?" വാഹിദ് അടുത്ത ചോദ്യത്തിലേക്ക് കടന്നു.
രാജൻ കണ്ണുകളുയർത്തി വാഹിദിനെ നോക്കി.
എന്നിട്ട് നിലവറയിലേക്ക് മുഖം കൊണ്ട് ആംഗ്യം കാണിച്ചു.
വാഹിദും അറിയാതെ ആ മുറിയിലേക്ക് നോക്കിപ്പോയി.
അവൻ അസഹ്യമായ ദുർഗന്ധം സഹിക്കാതെ എഴുന്നേറ്റ് പോയി കരിങ്കൽ ഭിത്തി നീക്കി

💬 Comments

View all comments