0%

Chapter Title : കാഞ്ഞിരക്കുറ്റി 5 [ലസ്റ്റർ]

എത്ര കളിച്ചാലും മടുക്കാത്ത ഒരു ഇളം പർണ്ണിനെ കൊണ്ട് വരാൻ ഇനിയും അവന് കഴിഞ്ഞില്ല. താൻ പറഞ്ഞതുപോലെ തന്റെ വെപ്പാട്ടി സുമിത്രയേ താൻ കൊടുത്തു കഴിഞ്ഞു. എന്നിട്ടും തന്റെ കാര്യം നടന്നില്ല.

"എടാ നായെ,നന്ദിവേണം. ഞാൻ വാക്ക് പാലിച്ചില്ലേ. എന്റെ ഏറ്റവും ചെറുപ്പമുള്ള വേശ്യയെ തന്നെയല്ലേ തനിക്ക് വേളി കഴിച്ചു തന്നത്. എന്നിട്ട് താൻ പറഞ്ഞ വാക്ക് പാലിച്ചോ, ഉവ്വോ.?"

കാളവണ്ടിയുടെ ആട്ടത്തിനൊത്തു തന്റെ ദേഹം ആടുന്നത്, കാളവണ്ടിയുടെ മേൽക്കൂരയിലെ കമ്പിൽ പിടിച്ചു നിയന്ത്രിച്ചു കൊണ്ട് അയാൾ കോരനോട് ദേഷ്യപ്പെട്ടു.

" എടാ നിന്നെപ്പോലെയുള്ള അപജന്മങ്ങൾക്ക് സുമിത്രയേ പോലുള്ള കുടുംബത്തിൽ പിറന്ന ഒരു പെണ്ണിനെ സ്വപ്നം കാണാൻ ഒക്കുവോ. തന്നെപ്പോലുള്ള ജാതിക്കാർക്ക് അത് ഒക്കുമോടാ. ഞാനത് ചെയ്തു തന്നില്ലേ." അയാൾ ആക്രോഷിച്ചു കൊണ്ടിരുന്നു. തമ്പ്രാ കോപപ്പെടാതിരിക്കാൻ കുറേനേരം അയാളെ തെറി വിളിക്കാൻ അവൻ അനുവദിച്ചു മിണ്ടാതെ കേട്ടിരുന്നു.

കാക്കേരി അങ്ങാടി കഴിഞ്ഞു പ്രധാന നിരത്തിൽ നിന്ന് കല്ലാപുരം പാതയിലേക്ക് കയറി തറവാട്ടിലേക്ക് നീങ്ങിക്കൊണ്ടിരുന്ന വണ്ടി ഒരു വളവു തിരിഞ്ഞതും, വണ്ടിയുടെ മുന്നിലേക്ക് യൗവനം തുളുമ്പി നിൽക്കുന്ന ദേവതയെ പോലുള്ള ഒരു യുവതി കുറുകെ ചാടിയതും ഒരുമിച്ചായിരുന്നു. കാളകൾ പൊടുന്നനെ നിന്നപ്പോൾ കാരണവർ ഒന്ന് ഉലഞ്ഞുപോയി. അയാൾ കോരന് നേരെ അലറി.

പെൺകുട്ടി കാളയെ കണ്ട് ഭയന്ന് നിലവിളിച്ചു നിരത്തിന്റെ ഒരത്തേക്ക് മാറി. ഒരു വാഴയുടെ ഇല കുടപോലെ തലക്ക് മുകളിൽ പിടിച്ചിരുന്ന അവളുടെ വെളുത്ത മുണ്ടിൽ പൊതിഞ്ഞ അരക്കെട്ടും നെഞ്ചിനു കുറുകെ മേൽമുണ്ട് കൊണ്ട് ചുറ്റിയ മാറിടവും ചാറ്റൽ മഴയിൽ നനഞ്ഞു, ശരീരത്തിന്റെ വെളുപ്പും നയന സുന്ദരമായ

💬 Comments

View all comments