Chapter Title : കാന്താരി 1 [Doli]
പിന്നാലെ വന്നു...
ഞാൻ : അമ്മ അച്ഛൻ എന്താമ്മാ വിചാരിച്ചിരുന്നത് ഹേ... എന്നോട് ഒരു വാക്ക് ചോദിക്കാതെ....
അമ്മ : കണ്ണാ അങ്ങനെ പറയല്ലേ ഡാ കുട്ടാ ഞങ്ങൾ ഒക്കെ പോയി കണ്ടൂ നല്ല കുട്ടി എൻ്റെ മോന് ചേരുന്ന കുട്ടി അല്ലെങ്കിൽ അമ്മ ഇത് സമ്മതിക്കോ
പവി: അതെ ഏട്ടാ നല്ല അടിപൊളി ചേച്ചി... മാത്രം അല്ല...
അമ്മ : ഡീ
ഞാൻ : എന്താ രണ്ടാം കെട്ട് വല്ലതും ആണോ ഹേ...
അമ്മ : അയ്യോ അതൊന്നും ഇല്ല കുട്ടി...
ഞാൻ : പിന്നെ
അമ്മ : അത് മോനെ
ഞാൻ : പറ എന്തായാലും എന്നെ അറക്കാൻ തീരുമാനം ആയി...പിന്നെ ഇത് മാത്രം ആയിട്ട് എന്തിനാ ... പറ....
അമ്മ : അത് കൊച്ചിൻ്റെ കല്യാണം മൊടങ്ങി പോയി അതാ...
ഞാൻ : അപ്പോ കണ്ടവന് വേണ്ടി ഒറപ്പിച്ച പെണ്ണ് കൊള്ളാം
അമ്മ : അതല്ല രാമു അമ്മ പറയട്ടെ കേക്ക്
അമ്മ എൻ്റെ കവിളിൽ തടവിക്കൊണ്ട് പറഞ്ഞു
അമ്മ : അതെ ആ കൊച്ചിൻ്റെ കല്യാണം ആയി കൊറച്ച് ദീസം മുന്നേ അവൾടെ അനിയനെ ആരൊക്കെ കൂടെ തല്ലി അവൻ്റെ കൂടെ ഉള്ളവൻ എന്തൊ കേസിൽ ഒക്കെ പെട്ടപ്പോ അവർക്ക് ഒരു മടി ഇത് മുന്നോട്ട് കൊണ്ട് പോവാൻ ... ആ കൊച്ചിൻ്റെ അച്ഛൻ കൃഷ്ണ കുമാർ അച്ഛൻ്റെ വലിയ സുഹുർത്താ പുള്ളി അച്ഛനെ വിളിച്ച് ഒരേ സങ്കടം പറച്ചിൽ കല്യാണം നടന്നില്ലെ മരിക്കും എന്നൊക്കെ കേട്ടപ്പോ അച്ഛൻ ആണ് നിൻ്റെ കാര്യം പറഞ്ഞത് അവർക്ക് നൂറ് വട്ടം സമ്മതം... പിന്നെ ഞങ്ങളും പോയി കണ്ടൂ..നല്ല കുടുംബം നല്ല കുട്ടി നല്ല സുന്ദരി കുട്ടി അതല്ലേ ഞാൻ ...
ഞാൻ : എനിക്ക് പറ്റില്ല....
പവി: ഡാ ചേട്ടാ ഇപ്പൊ കെട്ടിക്കോ അതാ നല്ലത് ഇത് നല്ല ചാൻസാ
ഞാൻ : എന്നാ നീ പോയി കെട്ടിക്കോ
പവി : നിൻ്റെ കഴിഞ്ഞ് വേണം എനിക്ക് നോക്കാൻ
ഞാൻ : ഓടി പോ...
💬 Comments
View all comments