Chapter Title : കാന്താരി 1 [Doli]
നോക്കിക്കോ ഇവൻ മൂക്കും കുത്തി വീഴും
ഞാൻ : എനിക്ക് അമ്മ പറഞ്ഞ വാക്ക് മാത്രേ വിശ്വാസം ഉള്ളൂ...
അമ്മ : വാ
ഞങ്ങള് താഴേക്ക് പോയി...
അമ്മ : ഈ കൈയ്യിൽ ഉള്ളതൊക്കെ ഊരി ഇട്ടൂടെ രാമു....
പവി : അമ്മ അത് ആർടെ ഓർമ ആണ് എന്ന് അമ്മ മറന്നോ അവനോട് പോയി അത് ഊരാൻ പറയണേ...
മതി നട അവൾടെ മണ്ടക്ക് ഒരു തട്ട് കൊടുത്ത് ഞാൻ ഓടിച്ച് വിട്ടു
അച്ഛൻ : അതെ കൊറച്ച് കൂടെ കഴിഞ്ഞാ നേരെ കല്യാണ മണ്ഡപത്തിൽ എത്താ...
ഇന്നാ ചാവി അച്ഛൻ വണ്ടിടെ കീ എനിക്ക് തന്നു....
പവി : അച്ഛാ പുതിയ കാർ എന്ന് വരും
അച്ഛൻ : വെള്ളി ആഴ്‌ച .... ചെല്ല് കേറിക്കൊ ...
ഞങ്ങള് യാത്ര തൊടങ്ങി....
അച്ഛൻ അര മണിക്കൂർ നീ എറങ്ങിക്കോ ...
അച്ഛൻ : എന്താ ഡോ മരുമോളെ കാണാൻ പോവുന്ന സന്തോഷം ഒന്നും ഇല്ലല്ലോ തനിക്ക്
അമ്മ : നിങ്ങള് ചുമ്മാ ഇരുന്നെ...
പവി: ചേട്ടന് സന്തോഷം ഒണ്ട് അല്ലേ ചേട്ടാ...
ഞാൻ : ഹേ
പവി : സന്തോഷം ...
ഞാൻ ; ?
അച്ഛൻ : എന്താ ഡാ വല്ല മനം മാറ്റം
ഞാൻ : ഇല്ല നോ ..നോ...
അച്ഛൻ : ലെഫ്റ്റ്
ഞങ്ങള് പോവുമ്പോ ഒരു നാലഞ്ച് പേര് നിപ്പുണ്ട്...
ഞങ്ങൾ എറങ്ങിയതും ഒരു വെടല വാണം വന്ന് എനിക്ക് കൈ തന്നു ...
പവി എൻ്റെ കൈ കോർത്ത് പിടിച്ച് കൂടെ നടന്നു...
അച്ഛൻ : ഇതാണ് കൃഷ്ണ കുമാർ കുട്ടിടെ അച്ഛൻ...
ഞാൻ ഒന്ന് ചിരിച്ച് കാട്ടി
എനിക്ക് ശ്വാസം മുട്ടാൻ തൊടങ്ങി...
ചെറിയച്ഛൻ ചെറിയമ്മ അവർടെ മോൻ അച്ചു പിന്നെ ഫ്രണ്ട്സ് ഇവരൊക്കെ ആയിരുന്നു എൻ്റെ കൊറച്ച് കാലത്തെ ജീവിതം പെട്ടെന്ന് ആവശ്യം ഇല്ലാത്തവർ ഇടിച്ച് കേറുന്നത് എനിക്ക് ബുദ്ധിമുട്ടായി...
മോനെ മോനെ ...
പെണ്ണിൻ്റെ അച്ഛൻ എന്നെ തട്ടി വിളിച്ചു
ഇത് എൻ്റെ ഭാര്യ
💬 Comments
View all comments