Chapter Title : കാന്താരി 1 [Doli]
വലിയ ക്ലോസല്ല...
ഉണ്ണി : നിങ്ങള് ചെല്ല് ... പിന്നെ നാളെ ഊട്ടി പോവാ രണ്ട് ദിവസം കഴിയും വന്നിട്ട് കാണാ ...
ഞാൻ അവനെ ഒന്ന് നോക്കി ...
എന്തണ്ണാ അവൻ എന്നെ നോക്കി ചോദിച്ചു
ഞാൻ : ഏയ്...ചുമ്മാ സൂക്ഷിച്ച് പോയിട്ട് വാ ...
ഉണ്ണി : ഉം...
ഞാൻ എണീറ്റ് നടന്നു
പെട്ടെന്ന് ഞാൻ ഒന്ന് നിന്ന് കാലത്ത് അച്ഛൻ തന്ന ഇരുനൂറിൻ്റെ നോട്ട് അവന് നേരെ നീട്ടി
ഉണ്ണി : എന്തണ്ണാ
ഞാൻ ; വച്ചോ
ഉണ്ണി : നിങ്ങള് പോ അണ്ണാ ഇതൊന്നും വേണ്ട ...
ഞാൻ : വച്ചോ ഡാ...
ഉണ്ണി : വേണ്ടെന്ന്
ഞാൻ : പിടി മൈരെ
അവൻ അത് വാങ്ങി ...
ഞാൻ ഒന്ന് ചിരിച്ചിട്ട് തിരിഞ്ഞ് നടന്നു...
എയർപോട് വച്ച് പാട്ട് ഓൺ ആക്കി ഞാൻ വണ്ടിയിൽ കേറി ഓടിച്ച് തൊടങ്ങി ...
പിന്നെ മുറിയിൽ തന്നെ ആയിരുന്നു ...
പഴയ കാര്യങ്ങളാണ് മനസ്സ് മുഴുവൻ
എങ്ങനെ പോണ്ട ഞാനാ എല്ലാം പോയി...
⏩ 23:23
ഞാൻ : ഹലോ
പപ്പ : എന്താ ബിസി ആണാ
ഞാൻ : അല്ല
പപ്പ : അതെ കല്യാണത്തിന് ഇനി അഞ്ച് ദിവസം ഹാപ്പി
ഞാൻ : യാ ഒടുക്കത്തെ ഹാപ്പി...
പപ്പ : എന്താ ഓട്ടം ഒന്നും ഇല്ലേ ഡ്രൈവറെ ദേ കല്യാണം കഴിഞ്ഞാ നല്ല ചെലവാ ഞാൻ കൊറച്ച് എക്സ്പെൻസിവ് ആണേ പറഞ്ഞേക്കാം...
ഞാൻ : അത് കൊഴപ്പം ഇല്ല ഞാൻ കിഡ്നി വെല പറഞ്ഞ് വച്ചിട്ടൊണ്ട് ഒരു ആറ് മാസം അത് വച്ച് ഓടാ അത് കഴിഞ്ഞ് അടുത്തത് കൊടുക്കാ അപ്പോ എൻ്റെ കാര്യം തീരുമാനം ആവും അത് കഴിഞ്ഞ് ഹൃദയം കണ്ണ് തലച്ചോറ് ഒക്കെ വിറ്റോ പകുതി എൻ്റെ അച്ഛന് കൊടുക്കണം കേട്ടോ അങ്ങേര് ആഗ്രഹിച്ച് വളർത്തിയ മരത്തിലെ ഇത്തിക്കണ്ണി ആണ് ഞാൻ അപ്പോ എന്തെങ്കിലും ഒരു ഷെയർ...
പപ്പ : നീ വളരെ ഫണ്ണി ആണ് ശിവ ...
💬 Comments
View all comments