Chapter Title : കാന്താരി 1 [Doli]
എന്നൊന്നും പറയണ്ട കേട്ടല്ലോ
മറ്റവൻ : ഡാ ഡാ എന്ത്രാ പോടാ പോ പോ ...
ഞാൻ : അതെ ഷോ ഒന്നും വേണ്ട വണ്ടിടെ ലൈറ്റ് പോയി അതിൻ്റെ പൈസ തന്നാ ഞാൻ അങ്ങ് പോവും...
ഒരു പ്രശ്നം നടന്ന അതിനെ ചൊല്ലി വാർത്ത ആക്കാൻ ഒരുപാട് പേര് കാണും...
ഹിറോഷ്: അണ്ണാ ഈ ചേച്ചിക്ക് ലൈസൻസ് ഇല്ലന്ന് അവൻ്റെ അടുത്ത് പറഞ്ഞത് കേട്ടു അണ്ണാ പിടിച്ചോ നല്ല വലി വലിക്കാ.... ഞാൻ ; ആണോ... എങ്കി വാ....
ഞാൻ : ഹലോ ചേട്ടന്മാരെ നിങ്ങള് ഒരു പ്രശ്നം നടന്നാ ഇങ്ങനെ പരസ്പരം ചർച്ച ചെയ്യാതെ പോലീസിനെ വിളി...
മറ്റവൻ: പോലീസ് ഒന്നും വേണ്ട ഞങ്ങള് സീൻ വിട്ടു പപ്പ വാ നമ്മക്ക് പോവാ.... ഡാ വണ്ടി കൊണ്ട് വാ...
ഞാൻ : ഹലോ അങ്ങനെ പോയാലോ ...
മറ്റവൻ : എന്താ ഡാ...പോവാൻ പറഞ്ഞില്ലേ നിന്നോട് ഹാ...
ഞാൻ : മര്യാദക്ക് നഷ്ട്ട പരിഹാരം തന്നിട്ട് പോ അല്ലെങ്കിൽ ഈ മാടവും വണ്ടിയും പോവില്ല...
സ്ത്രീ : ശെരി ഇന്നാ അഞ്ഞൂറ് കൊണ്ട് തിന്ന്
ഹിറോഷ്: അതെ ഇത് ലേബർ കൊടുക്കാൻ പോലും തെകയില്ല ... 4000 രൂപ വേണം വച്ചിട്ട് പൊക്കോ അല്ലെങ്കിൽ പോലീസ് വരട്ടെ....
മറ്റവൻ : 400 രൂപ പോലും തരില്ല നീ ഒക്കെ എന്താ വച്ചാ ചെയ്യ്...
ഞാൻ : ഡാ നീ നൂറിൽ വിളി ഹിറു ....
സ്ത്രീ : വേണ്ട ഞാൻ തരാ.... ജി പേ ഒണ്ടോ
ഞാൻ : ഹിറു വാങ്ങിക്കോ
ഞാൻ ഫോൺ അവന് കൊടുത്ത് പൈസ വാങ്ങാൻ പറഞ്ഞ് വണ്ടി ചുറ്റും ഒന്ന് നോക്കി.... ഇല്ല വേറെ ഒന്നും ഇല്ല...
ഹിരൂ നമ്പർ കൊടുത്ത് പൈസ വാങ്ങി... എൻ്റെ കൈയ്യിൽ ഫോൺ കൊണ്ട് വന്ന് തിരിച്ച് തന്നു...
മറ്റവൻ : നിന്നെ ഒക്കെ എടുത്തോളാ...
ഞാൻ : വന്നാ മതി ബാക്കില് സ്ഥലം എഴുതി ഇട്ടിട്ടുണ്ട് ...
മറ്റവൻ ഞങ്ങടെ നേരെ വന്നു...
💬 Comments
View all comments