Chapter Title : കാന്താരി 1 [Doli]
ഞാൻ : ഒരു ചുക്കും ചെയ്യില്ല പോയി ആദ്യം സേച്ചിക്ക് ലൈസൻസ് എടുത്ത് കൊടുക്ക് കെലിപ്പാ ...?
ഹിറു : ? ചേച്ചിക്ക് എന്ത് ദേഷ്യാ ചേച്ചി...
⏩ രണ്ട് ദിവസം കഴിഞ്ഞതും ഒരു ഉച്ചക്ക് എനിക്ക് അച്ഛൻ്റെ കോൾ വന്നു...
ഞാൻ : ഹലോ
അച്ഛൻ : ഡാ പിന്നെ നാളെ എന്താ പണി
ഞാൻ : നാളെ ബസ്സ് ഗ്രീസ് വിട്ടിട്ട് കൊറച്ച് ഇലക്ട്രിക് പണി ഉണ്ട് വൈകീട്ട് മൈസൂർ ഓട്ടം ഒള്ളതാ
അച്ഛൻ : പിന്നെ നമ്മടെ പണിക്കാര് ആരാ കഴിഞ്ഞ ദൂസം വണ്ടി കൊണ്ട് തട്ടിയത്
ഞാൻ : അയ്യോ അച്ഛാ അത് ഒരു പെണ്ണ് റോങ് സൈഡ് കൊണ്ട് വന്ന് വണ്ടിക്ക് കേറ്റി ലൈറ്റ് പൊട്ടി അത്ര തന്നെ ഞാൻ പിന്നെ അത് വലിയ വിഷയം ആക്കണ്ട എന്ന് വച്ച് വിട്ടു...
അച്ഛൻ : അത്രേ ഉള്ളോ....
ഞാൻ : കാശ് വാങ്ങി ഇന്നലെ തന്നെ ലൈറ്റും വച്ചു ...
അച്ഛൻ : ശെരി ശെരി ...
അടുത്ത ദിവസം ഹിറോയും രാജേട്ടൻ Toro ൻ്റെ ഡ്രൈവറും കൂടെ പോയി പണി ഒക്കെ തീർത്ത് വന്നു...
ഞാൻ വേറെ വണ്ടിടെ ലൈറ്റ് പണി നടക്കുമ്പോ കൂടെ നിക്കുന്ന ടൈം ആണ് ഹിറു അങ്ങോട്ട് വന്നത് ...
ഹിറോ : അണ്ണാ... ഒരു സീൻ ... ഞാൻ : എന്ന തമ്പി ഹിറോ സീൻ...
ഹിറോ : അണ്ണാ ഞാൻ പലവട്ടം പറഞ്ഞെ എന്നെ ഉണ്ണിക്കുട്ടാ വിളിക്കാൻ ...
ഞാൻ : സാർ കാര്യം പറ....
ഉണ്ണിക്കുട്ടൻ : അണ്ണാ രായണ്ണൻ ഓഫ് അങ്ങേര് വണ്ടി പണി ടൈമില് വെളിയിൽ പോയി അടിച്ചിട്ട് വന്നു...
ഞാൻ : എന്നിട്ട്...
ഉണ്ണി : അയാള് ദേ അവടെ നിപ്പുണ്ട്...
ഞാൻ : ഇയാള്.... അന്ന് മൂകാംബിക ഓട്ടത്തിനും ഇതേ തന്നെ ഇങ്ങേര് ചെയ്തേ... രാത്രി ഓട്ടം ഒള്ളെയാ....
ഉണ്ണി : എന്ത് ചെയ്യാൻ അണ്ണാ
ഞാൻ : ചന്ദ്രേട്ടൻ പോവോ...
ഉണ്ണി : അച്ഛന്
💬 Comments
View all comments