Chapter Title : കാന്താരി 1 [Doli]
അപ്പൊ നിർത്താൻ ഉദ്ദേശം ഇല്ല ചൊമരിന് പിന്നാലെ നിന്ന പവി മുന്നിലേക്ക് വന്നു
ഞാൻ : നീ ഇവടെ തന്നെ ആണല്ലോ ഡി...
പവി : നിന്റെ ഉള്ളിൽ എന്തോ ഉണ്ടല്ലോ കണ്ണിൽ കാണാ ത്...
ഞാൻ : ഏയ്
പവി : എന്താ സംഭവിച്ചേ ഇന്നലെ സത്യം പറ....
ഞാൻ തല കുനിച്ച് ചെവിയിൽ ചൊറിഞ്ഞ് ചൊറിഞ് നിന്നു...
പവി വന്ന് എന്റെ കൈ അവളുടെ കൈയ്യിൽ കോർത്ത് പിടിച്ചു...
പവി : പറ ഡാ
ഞാൻ : ഞാനെ ചുമ്മാ ദേ ഇതില് കെടക്കായിയുന്നേ..
ആ
ഞാൻ : അപ്പൊ അവള് വന്നു ഒരുപാട് നിർബന്ധിച്ചു ഉള്ളിൽ പോയി കെടക്കാൻ... നടു വേദന ഡി ബെഡ് കിട്ടിയാ സൗകര്യം ആയല്ലോ എന്ന് വിചാരിച്ച് ഞാൻ പോയി പത്ത് മിനിറ്റ് കഴിഞ്ഞതും നിങ്ങള് വന്നു അച്ഛൻ തന്നു കഴിഞ്ഞു
പവി : അപ്പൊ നിങ്ങള് വേറെ വേറെ ?
ഞാൻ :നീ പോയെ ഞാൻ കുളിച്ചിട്ട് വരാ...
പവി : അച്ഛനോട് പറയട്ടെ
ഞാൻ : വേണ്ട ദയവ് ചെയ്ത്... വേണ്ട... അവക്ക് സ്നേഹം അല്ലെ വേണ്ടേ കൊടുക്കാ... ?
പവി : please don't loose your self ?
ഞാൻ : ഒന്ന് പോയെ ഡി...
> 11:00
അച്ഛൻ വെളിയിലേക്ക് പോവാൻ വരുന്ന കണ്ട് ഞാൻ നൈസിന് മുങ്ങി
ഉച്ചക്ക് ഫോണിൽ സംസാരിച്ച് മുറ്റത്ത് പപ്പ നടക്കുമ്പോ അച്ഛൻ തിരിച്ചു വന്നു രണ്ടും നല്ല സമയം ആണ്....
വീടിന്റെ സൈഡിലെക്ക് നടന്നു തൊടങ്ങിയ പപ്പെ ഞാൻ ഫോൺ പിടിച്ചു വാങ്ങി കൈ രണ്ടും കോർത്ത് പിടിച്ചു
എന്താ ഏതാ മനസ്സിലാവാതെ അവളെന്നെ മിഴിച്ച് നോക്കി...
ഞാൻ : പപ്പ എന്നോട് ക്ഷമിക്ക് എനിക്ക് ( ഒടുക്കത്തെ ഒരു ചൊമ ചൊമച്ച് ) എനിക്ക് പെട്ടെന്ന് ഒരു കല്യാണം ആയപ്പോ ഉൾക്കൊള്ളാൻ പറ്റീല്ലാ സോറി... പിന്നെ എന്റെ ഭാഗത്ത് നിന്ന് നിനക്ക് ഒരുപാട് വെഷമം ഒണ്ടായി ലെ... സോറി... ഞാൻ പൊതുവെ ടൈം എടുക്കും
💬 Comments
View all comments