Chapter Title : കാന്താരി 17 [Doli]
shift മാറങ്ങോട്ട് 😏
അവൻ വെളിയിൽ എറങ്ങി എന്റെ മുണ്ട് പിടിച്ച് വലിച്ചു എന്നിട്ട് അകത്ത്ന്ന് കാവി ലുങ്കി എനിക്ക് തൂക്കി ഇട്ട് തന്നു
ഞാൻ : ശവം അതും എടുത്തു😂
സുന്ദരൻ : ഇന്ദ്രൻ എന്നും top ആയിരിക്കണം ഏത് രാമാ
സിദ്ധു : വേണ്ടാ ആ കറുത്ത ലുങ്കി ഉടുത്താ ഇവൻ ഇന്നും show എടുത്തോണ്ട് പോവും നീ ഉടുക്ക് രാമാ...
ഞാൻ : ഉവ്വ്..
സുന്ദരൻ car spray അകത്ത്ന്ന് തടവി ദേഹത്ത് തേച്ച് മുന്നോട്ട് നടന്നു
സിദ്ധു അകത്ത് കേറി ഇരുന്ന് പൊട്ടിച്ചു
സുന്ദരൻ : നായിന്റെ മകൻ 😡 🤦🏻
സിദ്ധു : 😂
ഞങ്ങള് മെല്ലെ നടന്ന് അകത്തേക്ക് പോയി
സൂസി എറങ്ങി ചാടി തുള്ളി വന്നു
സുന്ദരൻ : ചെല്ലക്കിളി 😂
സൂസി : അമ്മോ ലൂക്ക്
സുന്ദരൻ : അണ്ണൻ ലുക്കല്ലേ മോളെ
സൂസി : one hour ല് ഇങ്ങോട്ട് എത്തണെ you must have overspeeded right 😡
സുന്ദരൻ : ഏയ് ഞാൻ ഇവടെ അടുത്ത് ഡീ just 40 kilometers
സൂസി : അങ്കിൾ
സുന്ദരൻ : അടി വാങ്ങും നീ
സിദ്ധു വണ്ടി കൊണ്ട് അകത്ത് എല്ലാരും കാണും പോലെ നിർത്തി
ചെറി എറങ്ങി വന്നു.
ചെറി : എന്താടാ ശബ്ദം
സുന്ദരൻ : ഒന്നൂല്ല ചെറിയച്ഛാ
അവൻ ചെറിടെ വയറ്റിൽ കൈ വച്ച് അകത്തേക്ക് പോയി
ഞാൻ : സുഖല്ലെ രാജേഷ് സാർ
ചെറി : അല്ല
💬 Comments
View all comments