Chapter Title : കാന്താരി 3 [Doli]
കേപ്പിക്കാതെ മൂടിക്കൊണ്ട് പൊ... ?
ഞാൻ : ശെരി...
അന്ത ഭയം അവൻ വണ്ടി എട്ത്തു....
എന്തോ ഓർത്ത പോലെ അവൻ വണ്ടി നിർത്തി...
ഇന്ദ്രൻ : ടാ പവിയെ എന്തായാലും കൊണ്ട് വാ കേട്ടോ.... നിന്റെ വീട്ടില് വിളിച്ച് കാണും നീ അവളോട് വരാൻ പറ സുന്ദരൻ കാണണം പറഞ്ഞു പറ...
ഞാൻ : ശെരി ?....
ഇന്ദ്രൻ : ശെരി ?
നടന്ന് വീടിന്റെ മുന്നിൽ പോയി...ഞാൻ മെല്ലെ ഗെയിറ്റ് തൊറന്ന് ഉള്ളിലേക്ക് കേറി
നോക്കുമ്പോ അമ്മ തൊളസിക്ക് ചുറ്റും സാമ്പ്രാണി പൊകക്കുന്നു...
വന്നോ മകൻ ?... അമ്മ എന്നെ നോക്കി ചോദിച്ചു...
ഞാൻ : വന്നമ്മേ ?
അമ്മ : അയ്യ നാണം കെട്ടതെ തെണ്ടി നടന്നോ
ഞാൻ : ഇന്ദ്രുന്റെ കൂടെ അല്ലെ മ്മാ
അമ്മ : ആ ഒരു ഇന്ദ്രു... അവൻ ആയത് കൊണ്ട് ശെരി... ചായ തരട്ടെ...
ഞാൻ : ദേ വന്നു ഫ്രഷ് ആയിട്ട് വരാ
അമ്മ : താഴെ പോ മോളെ എണീപ്പിക്കണ്ട...
ഞാൻ : ഓ പിന്നെ...
അമ്മ : ടാ താഴെ പോ
അമ്മ കടുപ്പിച്ച് പറഞ്ഞു....
ഞാൻ തിരിഞ്ഞതും അവൾടെ അപ്പന്റെ കാർ...
ഞാൻ അതിനെ നോക്കി നിന്നു
സ്വന്തം കാർ ഒക്കെ ആയല്ലോ അതിന്റെ ജാഡ കാണാനും ഒണ്ട്... അമ്മ തൊളസിക്ക് വെള്ളം ഒഴിച്ചോണ്ട് പറഞ്ഞു...
ഞാൻ അമ്മടെ അടുത്തേക്ക് നടന്ന് പോയി...
ഉം... അമ്മ എന്നെ നോക്കി മൂളി
ഞാൻ : ഞാൻ പറഞ്ഞമ്മാ ഈ കുന്തം ഇങ്ങോട്ട് കെട്ടി എടുക്കണ്ട എന്ന് നാശം പിടിക്കാൻ എനിക്ക് ഇത് കാണുമ്പോ ചൊറിഞ്ഞ് വരും....ഹും ഞാൻ പോണു....
അമ്മ എന്റെ കൈക്ക് പിടിച്ച് നിർത്തി...
വർഷിണി പറഞ്ഞിരുന്നു അവർക്ക് എന്ത് ഇഷ്ട്ടാ എന്റെ മോനെ അറിയോ... തങ്കം പോലത്തെ പൈയ്യൻ...എന്നൊക്കെ...അമ്മ എന്റെ കവിൾ തടവി പറഞ്ഞു...
ഞാൻ : നിങ്ങക്ക് ഇപ്പഴേ മനസ്സിലായുള്ളൂ മമ്മി ഞാൻ തങ്കം ആണെന്ന്...?
അമ്മ : എന്റെ രാമു സൂപ്പർ... ചെല്ല് മൊഖം ഒക്കെ കഴുകിട്ട്
💬 Comments
View all comments