Chapter Title : കാന്താരി 3 [Doli]
അവളെ ഒന്ന് നോക്കി...
അവളിൽ ഒരു ചിരിയും നാണവും ഒക്കെ ഒണ്ട്...
ഞാൻ : എങ്ങനാ പറയാ...
പപ്പ: പറ ശിവ എന്തിനാ ഫോർമാലിറ്റി ??
ഞാൻ : ഫൈൻ..... അതെ
പപ്പ : അത് ?
ഞാൻ : നിന്റെ അനിയനെ മര്യാദക്ക് പവിയെ വിട്ട് മാറാൻ പറഞ്ഞോ മണ്ട അടിച്ച് പൊളിക്കും ഞാൻ....
പപ്പ എന്നെ ഞെട്ടി നോക്കി...
ഞാൻ : അവക്ക് നിന്റെ അനിയനെ കൊണ്ട് വല്ലാത്ത ശല്യം ആണ്.... എനിക്ക് ഇഷ്ട്ടല്ല അത് ഇന്ന് അവളത് പറയോം ചെയ്തു... എനിക്ക് എപ്പഴും പിടിച്ചാ കിട്ടില്ല.... നീ ഒന്ന് അവനോട് പറ... ഞാൻ പറഞ്ഞാ ചെലപ്പോ അവന്റെ രണ്ട് പല്ല് പോവും...
ഞാൻ അത്രേം പറഞ്ഞ് നേരെ പവിടെ റൂമിൽ കേറി പോയി കെടന്നു...
അയ്യോ നല്ല സമാദാനം... ആ സുഖത്തിൽ ഞാൻ കണ്ണടച്ചു....
അപ്പഴാ ഫോൺ താങ്ക് കവറിൽ ആണല്ലോ എന്ന് ഓർത്തത്....
വീണ്ടും താഴേക്ക് എറങ്ങുമ്പോ... പപ്പ ഇരുന്ന് ഒരേ കരച്ചില്...
ഞാൻ അത് കൂട്ടാക്കാതെ ഫോൺ എടുത്ത് തിരിച്ച് വരുമ്പോ പപ്പ കലിയോടെ എന്നെ നോക്കി...
ഞാനും ഒരു ലുക്ക് കൊടുത്തു...
അവള് ചെയറും തള്ളി ഇട്ടോണ്ട് എന്റെ നേരെ പാഞ്ഞ് വന്നു....
അവൾടെ അറ്റാക്ക് തടയാൻ നിന്ന എന്നെ നോക്കി കരയാ മാത്രാ അവൾ ചെയ്തത്...
എന്തിനാ ശിവ എന്തിനാ നീ എന്നെ ഇങ്ങനെ വേദനിപ്പിക്കണെ...അവളെന്റെ കോളർ പിടിച്ച് ചോദിച്ചു....എന്ത് സുഖാ നിനക്ക് കിട്ടുന്നെ ശെരിയാ ഞാൻ നിന്നെ ഒരുപാട് ഉപദ്രവിച്ചു ഒരുപാട് കളിയാക്കി കുത്തി പറഞ്ഞു ശെരിയാ പക്ഷെ അതൊക്കെ എടുത്ത് ചാട്ടം ആയിപോയി... പ്ലീസ് എന്നെ ഒന്ന് മനസ്സിലാക്ക്.... അവളന്റെ കോളർ വിട്ട് തേങ്ങി തേങ്ങി പറഞ്ഞു....
മേലാൽ പവിയെ ശല്യം ചെയ്താ തീർത്തളയും നിന്റെ അനിയനെ...
ഇത്രയും പറഞ്ഞ് ഞാൻ മേളിലേക്ക് കേറി... എന്റെ ഉള്ളിൽ വെറും നിരാശ മാത്രം ആയിരുന്നു... സ്വന്തം കല്യാണം പോലും തീരുമാനിക്കാൻ പറ്റാത്ത ഞാൻ ഒക്കെ ആണാണോ... ?
ശിവ നീ വെറും ഊമ്പാൻ ആണ് ഞാൻ സ്വയം
💬 Comments
View all comments