Chapter Title : കാന്താരി 3 [Doli]
കിട്ടാൻ ഇല്ല...
എന്തിന് ഈശ്വരാ എന്നെ ഈ കുരിക്കിൽ പെടുത്തിയത്....
ആന്റി എന്നെ തന്നെ നോക്കി നിക്കുന്നു....
ഞാൻ ഓക്കേ ആണെന്ന് കാണിച്ച് നൈസിന് അവടെ നിന്ന് വലിഞ്ഞു...
ഇന്നലെ കാണാൻ ബാക്കി ഉള്ള പടം ബാൽക്കണിയിൽ പോയിരുന്ന് കാണാൻ തൊടങ്ങി...
കൊറച്ച് കഴിഞ്ഞതും പപ്പ വന്ന് എത്തി നോക്കിയിട്ട് തിരിച്ച് പോണ കണ്ടു...
കൊറച്ച് കഴിഞ്ഞതും പാർശു മേലോട്ട് കേറി വന്നു...
എന്നെ കണ്ടതും എന്റെ അടുത്തേക്ക് വന്നു....
പാർശു : ഹായ്
ഞാൻ : ഹായ്... ഇരിക്ക്
പാർശു : എന്താ ഒറ്റക്ക് ഇരിക്കുന്നെ
ഞാൻ : സത്യം പറയണോ കള്ളം പറയണോ
പാർശു : കള്ളം
ഞാൻ : താഴെ വല്ലാത്ത ചൂട്
പാർശു : ? ഐ നോ പുള്ളികാരൻ
ഞാൻ : ക്രീപ്പി
പാർശു : സാദാരണ കിച്ചു ആണ് പെടുന്നത് ഇപ്പൊ ഇന്ന് ഇയാള് പെട്ട്...
ഞാൻ : എനിക്ക് സീനേ ഇല്ല എന്താ വച്ചാ ഞാൻ പണി എടുത്താ ജീവിക്കുന്നെ... സോ യാ...
പാർശു : ഉം.. പിന്നെ എങ്ങനെ പോണു ലൈഫ്
ഞാൻ : ഗുഡ്... ഹാപ്പി.... ഇയാക്ക് എങ്ങനെ അല്ല എവടാ പഠിക്കുന്നെ അല്ല ജോലി ആണോ
പാർശു : ഇതൊന്നും അറിയില്ലേ
ഞാൻ : ഞാൻ അല്ല നമ്മള് അത്ര സംസാരിച്ചില്ലല്ലോ
പാർശു : ഉം... എന്നാലും ഇതൊക്കെ അറിഞ്ഞ് വക്കാ
ദൈവമേ ഇവള് പേര് ചോദിക്കൊ ഇനി.... എന്റെ ഉള്ളിൽ അതായിരുന്നു....
പാർശു : എന്റെ പേര് അറിയോ
ഞാൻ : ? അതെന്താ അങ്ങനെ ഒരു സംസാരം... ?
പാർശു : ചുമ്മാ....
ഞാൻ : എന്നാലും ഫുൾ ഒരു സി വി തന്നോ
പാർശു : ഞാൻ പാർശു പ്രാർത്ഥന പരമേശ്വരൻ ബാംഗ്ലൂർ ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി ചെയ്യുന്നു.... ?
ഞാൻ : ആഹ്...
പെട്ടെന്ന് അവൾടെ ഫോൺ റിങ് ആയി...
പാർശു : ആ സാറേ.... അയ്യോ സാർ സാറിനെ ഞാൻ എങ്ങനെ ചേട്ടാ വിളിക്കുന്നെ... പോടാ...ശെരി...
💬 Comments
View all comments