Chapter Title : കാന്താരി 3 [Doli]
വച്ചിട്ട് പോടാ.... ?
ഞാൻ നൈസിന് എണീറ്റു....
പാർശു എന്റെ കൈക്ക് തട്ടി ഇരിക്കാൻ പറഞ്ഞു....
അവള് ഫോൺ കട്ടാക്കി എന്നെ നോക്കി...
ഞാൻ : സംസാരിച്ചോ
പാർശു : ഇല്ല അത് കഴിഞ്ഞു
ഞാൻ : ഉം
പാർശു : ഫ്രണ്ടാ
ഞാൻ :ഓ
പാർശു : ഞാൻ ഇപ്പൊ പെട്ടെന്ന് വന്നത് തന്നെ അവനെ കാണാൻ ആണ്
ഞാൻ : ഓ
പാർശു : ഞങ്ങള് ഇൻസ്റ്റാഗ്രാം വഴി ഒരു ആറ് കൊല്ലം മുന്നേ പരിചയപെട്ടതാ
ഞാൻ : ഓ?
പാർശു : അപ്പൊ ആള് ഇപ്പൊ നാട്ടിൽ വന്നിട്ടുണ്ട് ഇവടാ ഇനി പഠിത്തം ഒക്കെ അപ്പൊ അവനെ കാണാ
ഞാൻ : കണ്ടോ
പാർശു : ഇല്ല അവൻ ചേട്ടന്റെ കൂടെ നാട്ടി പോയി... മണ്ടേ വരും
ഞാൻ : ബോയ് ഫ്രണ്ട്
പാർശു : എനിക്ക് ഓക്കേ ആണ് അവന് അറിയില്ല....
ഞാൻ : പഠിക്കാ അതോ ജോലി
പാർശു : ട്വിസ്റ്റ് ഒണ്ട് അവന് ഇരുപത്തി രണ്ട് ഒള്ളൂ....
ഞാൻ : ശെ നൈസ്
ഞാനും പാർശുവും കൂടെ ഓരോന്ന് സംസാരിച്ച് ടൈം പോയി....
ഫോൺ എടുത്ത് നോക്കിയ ഞാൻ ഞെട്ടി എട്ടര....
അങ്ങനെ ഒരു പുതിയ ആളെ കൂടെ കുട്ടി...
അപ്പൊ ഒണ്ട് കിച്ചു കേറി വന്നു...
പാർശു : കിച്ചു... എനിക്ക് കാലത്ത് ആലപ്പുഴ പോവാൻ ഒള്ളതാ
കിച്ചു : മറ്റേ കൊച്ചെറുക്കനെ കാണാൻ ആവും...
പാർശു : ഹാ അതെ
കിച്ചു : അവനെ എന്റെ കോളേജിൽ ആണ് പഠിക്കുന്നെ ചെക്കൻ കേറി സീനിയർ പിള്ളേരെ ചൊറിഞ്ഞ് നാലെണ്ണത്തിനെ വന്ന പാടെ തെറിപ്പിച്ചു എന്നാ കേട്ടെ ശെരിയായ സീൻ... പാർശു : ടാ അവന് എന്ത് ആവശ്യം വന്നാലും നീ കൂടെ വേണം
കിച്ചു : ഓ ഓ....
കിച്ചു ശിവ വാ ടാ കഴിക്കാ പാർശു വാ മോളെ
ആന്റി വിളിച്ച് പറഞ്ഞു....
കാര്യമായ ബുദ്ദിമുട്ട് ഒന്നും പിന്നെ ഒണ്ടായില്ല എനിക്ക് കമ്പനിക്ക് പരമു മാമൻ
💬 Comments
View all comments