Chapter Title : കാന്താരി 3 [Doli]
: എങ്ങനെ ആണാവോ
അമ്മ : അത് വിട് ഇപ്പൊ അവനെ വിളിക്ക് ന്നെ ചിക്കൺ ഒക്കെ ഒണ്ടാക്കി വച്ചിരിക്കാ
അച്ഛൻ : നടക്കുന്ന കാര്യം അല്ല...
അമ്മ : എങ്കി ഞാനും കഴിക്കില്ല....
അച്ഛൻ : വേണ്ട ഇരുന്നോ
അമ്മ : ദേ നിങ്ങടെ മരുമോള് കഴിച്ചിട്ടില്ല കാലത്ത് തൊട്ട്...
അച്ഛൻ : എന്തെ
അമ്മ : ഭർത്താവ് കഴിക്കാത്ത കൊണ്ട്...
അച്ഛൻ : ?ആണോ കുട്ടാ
അച്ഛൻ പപ്പേ നോക്കി ചോദിച്ചു
പപ്പ : അങ്കിൾ പ്ലീസ് ഒന്ന് കഴിപ്പിക്ക്...
അച്ഛൻ : നിങ്ങളാ അവനെ നശിപ്പിക്കുന്നത് ആദ്യം ഇയാൾ ആയിരുന്നു... ഇപ്പൊ താനും തൊടങ്ങി...
പപ്പ : അങ്ങനെ അല്ല അങ്കിൾ പ്ലീസ്....
അച്ഛൻ : ശെരി പോയി വിളിക്ക് വരില്ല...
അച്ഛൻ പറഞ്ഞ പോലെ പപ്പ പോയി...
അച്ഛൻ : മോൻ ആ പാവത്തിനെ കൊല്ലും..
അച്ഛൻ എണീറ്റ് മേലോട്ട് കേറി....
അച്ഛൻ പറഞ്ഞ പോലെ പപ്പ വന്ന് ഡോറിൽ തട്ടി....
ഞാൻ മിണ്ടിയില്ല
പപ്പ : ശിവ അങ്കിൾ വിളിക്കുന്നു വാ...ശിവാ.... വരാൻ
ഞാൻ പോയി ഡോർ തൊറന്നു...
അച്ഛൻ പിന്നാലെ പപ്പ...
അച്ഛൻ : എന്താണ്
ഞാൻ നോട്ടം മാറ്റി
അച്ഛൻ : ഒറ്റൊന്ന് തന്നാ ഒണ്ടല്ലോ കാത് കൊയ് കൊയ് പറയും... ?
ഞാൻ : ?
അച്ഛൻ : താഴെ കൊണ്ട് വാടാ കണ്ണ് താഴെ കൊണ്ട് വാ... കൂടുതൽ വേഷക്കെട്ട് കാണിക്കല്ലേ... മര്യാദക്ക് വന്ന് കഴിച്ചോ
ഞാൻ : എ.. എ. എനിക്ക് വേണ്ട
അച്ഛൻ : നീ കഴിക്കാൻ ആരും പറഞ്ഞില്ല ഈ കുട്ടി കാലത്ത് തൊട്ട് ഒന്നും കഴിച്ചില്ല അതിന് വേണ്ടി നീ കഴിക്കും അല്ലെങ്കിൽ നിന്നെ ഞാൻ തീറ്റിക്കും വാടാ...
അച്ഛൻ എന്റെ കൈ പിടിച്ച് താഴോട്ട് കൊണ്ട് പോയി...
കുട്ടികളെ പോലെ എന്നെ പിടിച്ച് ഇരുത്തി....
എനിക്കാണേ ചിരി വന്നിട്ടും വൈയ്യ...
അമ്മ പ്ളേറ്റും കൊണ്ട് വന്നു...
ഞാൻ : എനിക്ക് വെശപ്പില്ല...
അച്ഛൻ : ഇത് മുഴുവൻ കഴിക്ക്...
💬 Comments
View all comments