Chapter Title : കാന്താരി 4 [Doli]
പവിയും ഒക്കെ എന്നെ ആണ് നോക്കിയത്
ഞാൻ : അയ്യോ അങ്കിളെ പവിടെ കാര്യം തീരുമാനിക്കുന്നത് അച്ഛനാ ഞാൻ ഒന്നും പറയാറില്ല അതില് ?
അമ്മ എന്നെ സങ്കടത്തോടെ നോക്കി
അങ്കിൾ : താൻ ചേട്ടൻ അല്ലെ പറ
ഞാൻ : അന്ന് രാത്രി തന്നെ അച്ഛൻ പറഞ്ഞു അങ്കിള് ഇന്ന പോലെ ഉള്ളത് പറയാലോ ഞാൻ വേണ്ടെന്നാ പറഞ്ഞെ
എല്ലാരും എന്നെ ഞെട്ടി തരിച്ച് നോക്കി....
പ്രേത്യകിച്ച് ആന്റി....
ഞാൻ : എന്താ വച്ചാ പവി ഈ മോഡേൺ ഒന്നും അല്ല കിച്ചു ആണേ ഒരു പാർട്ടി ഫ്രീക്ക് അപ്പൊ അവര് തമ്മില് ഒരിക്കലും വൈബ് സെറ്റ് ആവില്ല എന്ന് എനിക്ക് തോന്നി അതെ പോലെ അവക്ക് ഈ ക്രൗട് പറ്റില്ല കിച്ചു ആണേ വല്ലാത്ത ഒരു ഫ്രണ്ട്സ് സർക്കിൾ ഒള്ള ആളാ.... അവക്ക് പൊരുത്തം ആവില്ല എന്ന് എനിക്ക് തോന്നി ഞാൻ വേണ്ട പറഞ്ഞു അതിന്റെ പേരിൽ സാമാന്യം വലിയ അടി തന്നെ ഞാനും അച്ഛനും കൂടെ ഒണ്ടായി?
അങ്കിൾ : ഇതൊന്നും
ഞാൻ : നിങ്ങക്ക് അറിയില്ല എന്ന് എനിക്ക് അറിയാ പക്ഷെ മറക്കാൻ അന്യർ ഒന്നും അല്ലല്ലോ നിങ്ങളും എന്റെ അച്ഛനും അമ്മയും പോലെ തന്നെ....അതോണ്ടാ ഞാൻ പറഞ്ഞത്... പക്ഷെ ലാസ്റ്റ് വഴക്ക് കഴിഞ്ഞപ്പോ എന്തെ പവിക്ക് കൊഴപ്പില്ല ഇത് അപ്പൊ പിന്നെ എനിക്കെന്താ.... എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല...
പവി ഒഴികെ എല്ലാർടെ മുഖതും ചിരി വന്നു....
അങ്കിൾ : അത്രേ ഒള്ളോ....
ഞാൻ : ആ പവിക്ക് ഓക്കേ ആണേ അതെ പോലെ ഈ ഈ.... ഹൈ എന്തായിരുന്നു
പപ്പ : കിച്ചു
ഞാൻ : ആ കിച്ചു കിച്ചുന് ഓക്കേ ആണേ അച്ഛനോട് സംസാരിച്ചാ മതി ?... എനിക്ക് ഇഷ്ട്ടകേടൊന്നും ഇല്ല അച്ഛനും അമ്മേം കൂടെ ചെയ്തോളും... ?
അങ്കിൾ : അതാ... ? കണ്ടോ ഇങ്ങനെ വേണം ജിൽ ജിൽന്ന്....
അച്ഛൻ : ശിവാ നാളെ വണ്ടി കിട്ടും പണിക്ക് വേണ്ട പ്ലാൻ ഒക്കെ ചെയ്യാൻ തൊടങ്ങിക്കൊ...
💬 Comments
View all comments