Chapter Title : കാന്താരി 4 [Doli]
മര്യാദ പഠിപ്പിക്കാൻ പറ്റോ ഞാൻ നോക്കട്ടെ അഹങ്കാരി...
അമ്മ : ഒന്ന് നിന്നെ
ഞാൻ : എന്താമ്മാ
അമ്മ : അവൾടെ മിസ്സ് വേറെ ഒരു കാര്യം കൂടെ പറഞ്ഞു
ഞാൻ :പഠിക്കുന്നും ഇല്ലേ ആവള്
അമ്മ : അതല്ല അവൾടെ ചേട്ടൻ ഒരു കല്യാണം ഒണ്ടെന്ന് പറഞ്ഞാ ലീവ് വേണം പറഞ്ഞെ എന്ന്....
ഞാൻ : ഇവൾടെ ചേട്ടൻ ഞാൻ അങ്ങനെ പറഞ്ഞിട്ടേ ഇല്ല
അമ്മ : ഓ ?
ഞാൻ : മനസ്സിലായി ഏതോ ചെക്കന് പൈസ കൊടുത്ത് പറയിച്ചതാവും
അമ്മ : നേരിട്ട് വന്ന് പറഞ്ഞു എന്നാണല്ലോ പറഞ്ഞെ....
ഞാൻ : നേരിട്ട് ല്ലേ ?
അമ്മ : ഉം...?
ഞാൻ : നേരിട്ട് ആണെങ്കി ചെലപ്പോ ഞാൻ ആവും... ?
അമ്മ കൈ വീശിയതും ഞാൻ മോളിലേക്ക് ഓടി
അമ്മ : ഇത് ഒരു ശീലം ആക്കണ്ട...?
ഞാൻ : ആലോചിക്കാം
പവി : താങ്ക്സ് ലെച്ചു.... ?
കൊറച്ച് കഴിഞ്ഞതും അച്ഛനും ചെറിയും വന്നു....
അച്ഛൻ : ശിവ ശിവാ
ഞാൻ : എന്താടി പെട്ടാ
പവി : അറിഞ്ഞൂടാ
ഞാൻ : നീ വരണ്ട ആ ബുക്ക് ഒക്കെ വിരിച്ച് ഇട്ടോ.... ?
പവി : ഓക്കേ....
ഞാൻ മെല്ലെ എറങ്ങി എറങ്ങി പോയി...
അച്ഛൻ : ടാ മക്കളെ ഒരു അർജെന്റ് പണി ഒണ്ട്
ഞാൻ : എന്താ
അച്ഛൻ : നമ്മടെ വണ്ടി ആലുവ നിക്കാ പ്രഭാകരൻ റോഡ് ക്രോസ് ചെയ്തപ്പോ ബൈക്ക് വന്ന് തട്ടി.... കൊഴപ്പം ഒന്നും ഇല്ല അവന് ക്ലച്ച് ചവിട്ടാൻ പറ്റില്ല മക്കള് ഒന്ന് അത് എടുത്തിട്ട് വാ....
ഞാൻ : ശെരി... അല്ല ആളോ അപ്പൊ
അച്ഛൻ : ട്രിപ്പ് കാൻസൽ ആയി...
ഞാൻ : ശെരി
അച്ഛൻ : മണിടെ കൈയ്യില് ചാവി കാണും... വാങ്ങിച്ചോണ്ട് പോ....മെല്ലെ പോയാ മതി....
അമ്മ : അവടെ വേറെ ആരും ഇല്ലേ
അച്ഛൻ : ഇല്ലെന്ന് എല്ലാം വണ്ടി ഒതുക്കി വീട്ടി പോയി
💬 Comments
View all comments