Chapter Title : കാന്താരി 5 [Doli]
പിടിച്ച് അവളെ നോക്കി പറഞ്ഞു....
പപ്പ : സാറേ പ്ലീസ് അറിയാതെ പറ്റി പോയതാ കാല് പിടിക്കാ വെറുതെ വിടണം
രുദ്രൻ മാമൻ : അയ്യോ എനിക്ക് സങ്കടം ഒണ്ട് മോളെ എന്താ ചെയ്യാ കേസ് എടുക്കാതെ നിവർത്തി ഇല്ല എനിക്ക് വിടണം എന്നുണ്ട് പിന്നെ രാമുന്റെ ഭാര്യ ആയോണ്ട് പറയാൻ ഒണ്ടോ ദേ പത്ത് മിനിറ്റ് കഴിഞ്ഞാ കഴിയും മോൾക്ക് വീട്ടില് പോവാ രാത്രി ആയില്ലേ കുട്ടിയെ അതിക നേരം ഇവടെ നിർത്താൻ പറ്റില്ല റൂൾസ് അറിയാലോ.... ദേ കഴിഞ്ഞു...
എനിക്കും ആ അവസ്ഥ കണ്ട് സങ്കടം തോന്നി പക്ഷെ വേണ്ട ഒരുപാട് വട്ടം ആയി ഇത്... ?
ഞാൻ തിരിഞ്ഞ് നോക്കിയതും
അച്ഛനും കൃഷ്ണൻ അങ്കിളും പിന്നെ പരമു മാമനും കേറി വന്നു...
അച്ഛൻ : രുദ്ര രുദ്ര
രുദ്രൻ മാമൻ : ശങ്കരേട്ടാ തെരക്കായിരുന്നു എന്താ ചേട്ടാ
അച്ഛൻ : എടൊ കൊച്ചിനെ വിട് പ്ലീസ് എന്തായാലും കാലത്ത് വിടാ എന്റെ വാക്കാ ഞാൻ കൊണ്ട് വരാ ടാ ഒന്ന് വിട്ടേക്ക്
രുദ്രൻ മാമൻ : അയ്യോ എന്താ ഏട്ടാ പറയുന്ന കൊലപാതക ശ്രമത്തിലെ പ്രതിക്ക് സഹായം ചെയ്ത കുട്ടിയാ ഇത് മാത്രം അല്ല ആൾ കടത്തൽ കേസ് വേറെ പരാതി ഒണ്ട് കാണിച്ച് തരട്ടെ പരാതി തന്നിട്ടുള്ളത് കടത്തി കൊണ്ട് പോയ കുട്ടിടെ അച്ഛൻ അതായത് ദാസേട്ടൻ.... പരാതി ഇല്ലെങ്കി കൂടെ വിടായിരുന്നു ദേ ഫോർമാലിറ്റി കൂടെ കഴിഞ്ഞാ വിട്ടു പിന്നെ കാലത്ത് തെളിവ് എടുപ്പ് അത്...
കൃഷ്ണ കുമാർ അങ്കിൾ : സാറെ അങ്ങനെ ഒന്നും അല്ല സാറേ എന്റെ മോൾക്ക് ഒന്നും അറിയില്ല സാറേ
രുദ്രൻ മാമൻ : അയ്യോ നിങ്ങള് അങ്ങനെ അല്ലെ പറയൂ ചെലപ്പോ ആവാം ട്ടൊ അതൊക്കെ നല്ല ഒരു വക്കീലിനെ വച്ച് തെളിയിക്കൂ.... ഷിബു സാറേ ആ പ്രതിയെ ഒന്ന് കൊണ്ട് വന്നോ....
ഒരു മിനിറ്റ് കഴിഞ്ഞതും അവനെ കഴുത്തിന്ന് പിടിച്ച് വലിക്കും പോലെ അവര് കൊണ്ട് വന്നു...
പപ്പ അലറി കരയാൻ തൊടങ്ങി
💬 Comments
View all comments