Chapter Title : കാന്താരി 5 [Doli]
പോയി....
അങ്കിൾ : വാടോ ഞാൻ പോയി കുളിച്ച് ഫ്രഷ് ആയിട്ട് വരാം....
പപ്പ : വാ ?
ഞാൻ വെളിയിൽ തന്നെ പരുങ്ങി പരുങ്ങി നിന്നു....
പെട്ടെന്ന് പോക്കറ്റിൽ നിന്ന് പൈസ ബിൽ എടുത്ത് ഞാൻ പാർശുന് കൊടുത്തു...
പപ്പ : കഴിക്കാൻ എടുക്കട്ടെ വല്ലതും
ഞാൻ : പാർശു നല്ല കരിക്ക് വാങ്ങി കൊടുക്ക് വേണേ പറഞ്ഞാ മതി ഞാൻ എത്തിക്കാ...
പപ്പ വെഷമത്തോടെ എന്നെ നോക്കി...
പെട്ടെന്ന് ഒരു ബൈക്കിന്റെ ഹോൺ കേട്ടു....
പപ്പ അങ്ങോട്ട് നോക്കി
ഉണ്ണി വരുന്ന കണ്ട് അവളൊന്ന് വല്ലാതെ ആയി
തിരിഞ്ഞ് ഉണ്ണിയെ ഒന്ന് നോക്കി ഞാൻ പാർശുനെ നോക്കി
ഞാൻ : കുടിക്കാൻ വെള്ളം
കേട്ട പാതി കേക്കാത്ത പാതി പപ്പ ഉള്ളിലേക്ക് നടന്നു...
ഞാൻ പാർശുനെ നോക്കി തല ആട്ടി വെളിയിലേക്ക് നടന്നു...
പാർശു : ശിവ പോവാണോ
ഞാൻ തിരിഞ്ഞ് അവളെ നോക്കി
പാർശു : ആണോ പോവാ
ഞാൻ : അതേ ?... പോട്ടെ നല്ല തലവേദന....
ഉണ്ണി എറങ്ങിയതും ഞാൻ കേറി വണ്ടി എടുത്തു...
എനിക്ക് വല്ലാത്ത സങ്കടം ദേഷ്യം ഒക്കെ തോന്നി...
ഉണ്ണി എന്തൊക്കെ ചോദിക്കുന്നുണ്ട് എന്നാ ഞാൻ അതൊന്നും കേട്ടില്ല...
അവനെ കൊണ്ട് വർക്ക്ഷോപ്പിൽ വിട്ടിട്ട് അവടെ ഇരുന്നു....
> 12:23
വീട്ടിൽ എത്തുമ്പോ പവി മുന്നിൽ ഇരുന്ന് നഖം വെട്ടുന്നു....
ഞാൻ വണ്ടി നിർത്തി അവളെ നോക്കി ഉള്ളിലേക്ക് കേറി
പവി : ഒന്ന് നിന്നെ
ഞാൻ : കുളിക്കട്ടെ ഞാൻ പോവാ
അവൾ ഓടി വന്ന് എന്റെ ഷർട്ട് പിടിച്ച് വലിച്ചു
ഞാൻ : നിനക്ക് കോളേജ് ഇല്ലേ
പവി : ഇല്ല ഇന്ന് പോയില്ല
പെട്ടെന്ന് അവളെന്റെ ഷർട്ടിന്റെ മുന്നിലെ ബട്ടൺ ഒന്ന് രണ്ടെണ്ണം ഇല്ലാത്ത കാര്യം ശ്രദ്ദിച്ചു
പവി : ഇതെന്താ
അതോ അത് വീഴാൻ പോയപ്പോ ഉണ്ണി പിടിച്ചത് ഷർട്ടിലാ അപ്പൊ പൊട്ടി
പവി : നീ ചെറിയച്ഛന്റെ വീട്ടില് പോയില്ലേ
ഞാൻ : ഇല്ല
പവി : കള്ളം പറയണ്ട
💬 Comments
View all comments