Chapter Title : കാന്താരി 5 [Doli]
കുട്ടു വിളിച്ച് പറഞ്ഞു എന്നോട്
ഞാൻ : ? ?
പവി : തല്ലിയോ അവര്... ആരാ ഇന്ദ്രു ആണോ... പറ
ഞാൻ : ഇല്ല തല്ലിയില്ല മേലാ പഴയ ബന്ധം പറഞ്ഞ് വരണ്ടാ പറഞ്ഞു നന്ദൻ.... ??
പവി നിറകണ്ണുകളോടെ എന്നെ നോക്കി
ഞാൻ : മാനം കെട്ട് ഇനി ഞാൻ അങ്ങോട്ട് പോവില്ല.... പിന്നെ എനിക്ക് കഴിക്കാൻ വേണ്ട വിളിക്കാൻ വരണ്ട...
ഞാൻ അത്രയും പറഞ്ഞ് റൂമിലേക്ക് കേറി പോയി....
ഇന്നലെ രാത്രിയിലെ ലോബിയിലെ ചെയറിലെ ഒരേ ഇരുത്തം കാരണം കൈയ്യും കാലും ഒക്കെ നല്ല വേദന....
ഷവറിലെ വെള്ളത്തിൽ ഞാൻ എന്റെ സങ്കടം ഒഴുക്കി വിട്ടു....
എല്ലാം മറന്ന് എല്ലാം വിട്ട് ഞാൻ, ശിവറാം പച്ച മനുഷ്യനായി ബെഡിലേക്ക് വീണു...
വൈകീട്ട് കുളിച്ച് എറങ്ങി പോവുമ്പോ പയറ് പൊട്ടിക്കുന്ന അമ്മ ഉള്ളി അരിയുന്ന ചെറിയമ്മ അവർടെ അടുത്ത് ഇരുന്ന് എഴുതുന്ന പവി എല്ലാരും എന്നെ നോക്കി
അമ്മ : തിന്നേം കുടിക്കേം ഒന്നും വേണ്ടേ
ഞാൻ ഒന്നും തിരിച്ച് പറയാതെ കീ എടുത്ത് വെളിയിലേക്ക് പോയി...
21:23
അച്ഛൻ എടക്ക് എടക്ക് വെളിയിലേക്ക് എത്തി നോക്കുന്നുണ്ട്....
അമ്മ : എന്താ ന്നെ
അച്ഛൻ : അവൻ വന്നില്ലല്ലോ...
അമ്മ : മോനോട് ഇത്ര സ്നേഹം ?
അച്ഛൻ : എന്തിന് ഡോ
അമ്മ : ഇന്നലെ അവൻ പറഞ്ഞത് കേട്ടോ നിങ്ങള്...
അച്ഛൻ ഒന്ന് മൂളി
അമ്മ : എന്റെ ഒന്നും പറയാൻ ഇല്ലേ... അവൻ പറഞ്ഞത് സത്യാ എനിക്ക് പോലും പലപ്പഴും നിങ്ങളോട് ദേഷ്യം തോന്നിട്ടുണ്ട് അവനെ ഒരുമാതിരി കളിയാക്കൽ ഒരു കഴിവ് കെട്ടവൻ പിന്നെ ഒര് ഗുണ്ട എന്ന പോലെ ഒക്കെ
അച്ഛൻ : ആരെ എങ്കിലും പേടി വേണ്ടേ ഡോ തനിക്ക് സഹിക്കാൻ പറ്റോ അവൻ ഒരു തല്ല് കൊള്ളി ആയി നടക്കുന്നത്
അമ്മ : ഒക്കെ ശെരി ആണ് ശങ്കരേട്ടാ പക്ഷെ ഒരു രീതി ഇല്ലേ...
അച്ഛൻ : ശെരിയാ എനിക്ക് എന്റെ മോന്റെ മനസ്സില് ഒരു വില്ലന്റെ
💬 Comments
View all comments