Chapter Title : കാന്താരി 6 [Doli]
വിശേഷം
ആന്റി ഒരേ ചിരി ആയിരുന്നു
പാർശു : അമ്മായി ഇപ്പഴാ ചിരിക്കുന്നേ...finally 😊
ഞാൻ : അത് നിങ്ങക്ക് ജോക്ക് പറയാൻ അറിയാത്ത കൊണ്ടാ...😃
ആന്റി : എനിക്ക് പറ്റിയ കൂട്ട് ഇവനാ അല്ലെ ഡോ
ഞാൻ ഒന്ന് ചിരിച്ച് കാട്ടി
ഞാൻ ആന്റി ആയിട്ട് കൊറച്ച് നെരം വർത്താനം പറഞ്ഞ് ഇരുന്നു
ആന്റി ഞാൻ എറങ്ങട്ടെ
ആന്റി : എന്താടോ ഇരിക്ക് മോനെ എനിക്ക് നല്ല സമാദാനം ഇണ്ട്
ഞാൻ : അതല്ലന്ന് ഞാൻ വരാ ഇപ്പൊ ഒന്ന് രണ്ട് പണി ഇണ്ട് ഞാൻ പറഞ്ഞില്ലേ ചോറ് ചോറ്
ആന്റി : ഒറപ്പായിട്ട് വരോല്ലോ
ഞാൻ : ആഹ് ഇപ്പൊ വന്നില്ലേ അടുത്ത വട്ടം മട്ടൻ റോസ്റ്റ് വാങ്ങിച്ചോണ്ട് വരാ
ആന്റി : ശെരി...
ഞാൻ മെല്ലെ എറങ്ങി ഹോളിലേക്ക് വന്നു
പാർശുനെ നോക്കി തല ആട്ടി
അവളൊന്ന് ചിരിച്ചു
പപ്പ : രാമു പോവല്ലേ പ്ലീസ്
ഞാൻ : പാർശു എന്തെങ്കിലും ആവശ്യം ഒണ്ടേ വിളിക്ക് മടിക്കണ്ട
പപ്പ : ശിവാ പ്ലീസ് 😞 ടാ ഞാൻ
അവളെന്റെ കൈ പിടിച്ച് നിർത്തി
ഞാൻ : ആഹ് ഇന്നാ
ഞാൻ കാറിന്റെ കീ എടുത്ത് അവൾടെ കൈക്ക് വച്ച് കൊടുത്തു...
ഇനി ഇത് അവടെ വേണ്ട...
അവളെന്നെ ഞെട്ടി തരിച്ച് നോക്കി
ഞാൻ ഒന്നും പറയാതെ ശ്വാസം വലിച്ച് വിട്ട് എറങ്ങി നടന്നു...
വൈകുന്നേരം വരെ തെണ്ടി നടന്ന് ഞാൻ വീട്ടിലോട്ട് പോയി...
അച്ഛൻ പതിവില്ലാതെ അവടെ ഇണ്ടായിരുന്നു
ഞാൻ വെളിയില് ടാപ്പിൽ കൈയ്യും കാലും കഴുകി ഉള്ളിലേക്ക് കേറി
ഡൈനിങ് ടേബിളിൽ ഇരുന്ന് അവടെ എല്ലാരും ഒടുക്കത്തെ തീറ്റ ആണ്...
ഞാൻ : എന്ത് പരിപാടി
അമ്മ : ആഹാ നീ വന്നാ വണ്ടിടെ ഒച്ച കേട്ടില്ല
ഞാൻ ടേബിളിൽ കേറി ഇരുന്നു
അമ്മ എന്റെ കൈക്ക് ഒരടി അടിച്ചിട്ട് വലിച്ച് എറക്കി
അമ്മക്ക് അത് ഇഷ്ട്ടല്ല....
ചെറി : വാടാ ഇരിക്ക്
അച്ഛൻ ഉള്ളീന്ന് എറങ്ങി വന്നു മോന്ത ചട്ടി പോലെ
💬 Comments
View all comments