Chapter Title : കാന്താരി 6 [Doli]
: പോട്ടെ സാര്ല്ല... ചെലപ്പോ premier league കഴിയുമ്പോ വരും
ഞാൻ : 😨 നിനക്ക് ഇതൊക്കെ അറിയോ
പവി : പിന്നല്ല Manchester ടാ...
ഞാൻ : അയ്യേ.... 🤣
പവി : ഹലോ ഹലോ... Manchester is always red bro...suuuuhh
ഞാൻ : അതൊക്കെ പണ്ട് മോളെ 😂 ഇപ്പൊ മൊട്ട സാർ തൂക്കി...
പവി : അഹ്.. ഉം ആഹ് 😂
ഞാൻ : അത്ര ഒള്ളൂ ഉത്തരം മുട്ടി 🤣
.
.
.
ഇവളും കൂടെ ഇല്ലേ ഞാൻ എന്തോ ചെയ്തേനെ... 😊
.
.
.
കാലത്ത് ഇത്തിരി തെരക്ക് ഇണ്ടായിരുന്നു... ക്രിസ്മസ് ആവാൻ പോണതിന്റെ ബുക്കിങ്... കൊറച്ച് എണ്ണം വന്നു...
ഞാൻ : ഉണ്ണി ഉണ്ണിയെ
ഉണ്ണി : എന്താ അണ്ണാ
ഞാൻ : ടാ ട്രാവലർ എന്ന് എറങ്ങുന്നേ ഒരു ചോറുണ് ഇണ്ട് മറ്റന്നാ
ഉണ്ണി : അച്ഛാ... കുട്ടി വണ്ടി എന്നാ എറങ്ങുന്നേ... ആഹ്... നാളെ ശെരി ആവും..
ഞാൻ : ആഹ്...
ഉണ്ണി : ഉം
ഞാൻ : കഴിഞ്ഞു... അമ്മോ... ടാ വാ ഇനി ഒരു ചായ ആവാ വാ
ഉണ്ണി : ഓകെ...
ഞങ്ങള് വെളിയിൽ എറങ്ങിയതും എന്റെ തല പൊട്ടി തെറിപ്പിക്കുന്ന സംഭവം ഞാൻ കണ്ടു...
ഉണ്ണി : അണ്ണാ
എന്റെ സകല നിയന്ത്രണവും കളഞ്ഞോണ്ട് ഹരി എന്റെ നേരെ നടന്ന് വന്നു...
ഉണ്ണി എന്റെ കൈക്ക് പിടിച്ചു ഒരു മുൻ കരുതൽ പോലെ...
കിച്ചു : അളിയാ...
ഞാൻ ഒന്നും പറഞ്ഞില്ല ഒരു അടി പിന്നിലേക്ക് മാറി
കിച്ചു : അളിയാ ദയവ് ചെയ്ത് പറയുന്നത് കേക്കണം
ഉണ്ണി : നിങ്ങള് എറങ്ങി പോ ഏട്ടാ ഇത് പണി നടക്കുന്ന സ്ഥലം ആണ്... ചുമ്മാ
കിച്ചു അവനെ കലിപ്പിച്ച് ഒന്ന് നോക്കി...
കിച്ചു : കൊച്ച് മോനെ പോ 😊 പോ
ഞാൻ ഉണ്ണിയെ ഒന്ന് നോക്കി
ഉണ്ണി : മിണ്ടില്ല
കിച്ചു : അളിയാ ചതി
💬 Comments
View all comments