Chapter Title : കാന്താരി 8 [Doli]
നെഞ്ച് കലങ്ങിപ്പോയി ഒരു സെക്കന്റ്
പപ്പ ചൊവന്ന മൊഖത്തോടെ എന്നെ നോക്കി
കഴിക്കാൻ വാ
അവളെന്റെ നേരെ ഒരു ഭീഷണി പറഞ്ഞ പോലെ തോന്നി
ഞാൻ : എനിക്ക് വേണ്ടാ...
അവളും അത് കേക്കാൻ നിന്ന പോലെ തിരിഞ്ഞ് പോയി...
പെട്ടെന്ന് അച്ചുന്റെ കോൾ വന്നു
ഞാൻ എത്തി നോക്കീട്ട് എടുത്തു
Halo
അശ്വതി : എന്തായി
ഞാൻ : എന്ത് പറയാൻ ഇവടെ ആകെ ശോകം ആണ് മോളെ
അച്ചു : കിട്ടീല്ലെ അപ്പൊ
ഞാൻ : ഇല്ലെന്ന് ഞാൻ പറഞ്ഞില്ലേ ഏതോ 407 വന്നപ്പോ കേറി പോയെന്ന് കടക്കാരൻ പറഞ്ഞു
അച്ചു : നീ സൂക്ഷിച്ചോ ട്ടാ
ഞാൻ : എന്തിന്
അച്ചു : നിന്റെ ഭാര്യ വീട്ട്കാര് പറയും നീ ആണ് ഇന്ദ്രുന് വേണ്ടി അവനെ കടത്തിക്കൊണ്ട് പോയത് എന്ന് പോരാത്തതിന് നീ അവനെ കൈ വേറെ വച്ചു
ഞാൻ : ഓ പിന്നെ പറയട്ടെ അങ്ങനെ പിന്നെ ഞാൻ ഈ വീട്ടി കാല് കുത്തില്ല
അച്ചു : നിന്റെ ഭാര്യ എവടെ എന്താ അവൾടെ സീൻ
ഞാൻ : അറിയില്ല എന്നെ കാണുമ്പോ മോന്ത മത്തൻ പോലെ ആവും
അച്ചു:അതാ അതാ ഞാൻ പറഞ്ഞെ അവള് പറയും നീ ആണ് അവനെ വല്ലതും ചെയ്തേന്ന്
ഞാൻ : ഏയ് ഇല്ലാ മോളെ അത്രക്ക് സീൻ ഇല്ലാ
അച്ചു : ഉം കഴിച്ചോ നീ
ഞാൻ : എവടന്ന് എനിക്ക് വേണ്ട ആകെ മൂഡ് പോയി
അച്ചു : ഉച്ചക്കും കഴിച്ചില്ലല്ലോ പോടാ
💬 Comments
View all comments