Chapter Title : കാന്താരി 8 [Doli]
മോൻ 😊
ഞാൻ : ഓ nice
ഉണ്ണി വീണ്ടും കോൾ ചെയ്തപ്പോ ഞാൻ അത് കട്ടാക്കി net ഓണാക്കി അവന്റെ മെസേജ് എടുത്ത് നോക്കി
ഉം കൊള്ളാ അതിലെ ആ മെറ്റാലിക് touch അടിപൊളി ആയിണ്ട്
ബാക്ക് അടിച്ചപ്പോ എന്തോ കണ്ടപോലെ തോന്നി വീണ്ടും എന്നെ WhatsApp തൊറക്കാൻ പ്രേരിപ്പിച്ചു...
പരിചയം ഇല്ലാത്ത നമ്പറിന്ന് രണ്ട് മെസേജ് അതിൽ എനിക്ക് കാണാൻ പറ്റുന്നത് ഒരു കൈകൂപ്പി പിടിക്കുന്ന ഇമോജി മാത്രം...
വല്ല പിള്ളേരും പൈസ കമ്മിയാക്കാൻ ആവും എന്ന് മനസ്സിൽ കരുതി ആണ് ഞാൻ അത് തൊറന്നത്
പക്ഷെ എന്റെ കിളി പോയി
:- ഇത് ഞാനാ, അളിയൻ കാണാൻ ആഗ്രഹിക്കാത്ത ഒരുത്തൻ പപ്പടെ സഹോദരൻ ഹരി, അളിയൻ എന്ന് വിളിക്കുന്നില്ല പക്ഷെ ഞാൻ നിന്നെ ഒരിക്കലും സങ്കടപ്പെടുത്താൻ നോക്കീട്ടില്ല, എനിക്ക് ഒരുപാട് തെറ്റുകൾ പറ്റി അത് തിരുത്താൻ ഒരു അവസരം തപ്പി ഞാൻ പോവാണ്, ഈ ശത്രുവിന് താൻ ഒരു സഹായം ചെയ്യണം എന്റെ സ്ഥാനത്ത് നിന്ന് എനിക്ക് വേണ്ടി അമ്മേ നോക്കണം അമ്മക്ക് നിന്നെ വല്യ ഇഷ്ട്ടാ, അപ്പൊ എല്ലാം ശെരിയായി കഴിഞ്ഞ് ഞാൻ ഒരു പുതിയ ആളായി തിരിച്ച് വരും, എല്ലാം വെറും fun fun, എന്നോടുള്ള ദേഷ്യം പത്മിനിയോട് കാണിക്കരുത് ... അപ്പൊ പാക്കലാം
🙏
ഞാൻ മെല്ലെ തല പൊക്കി പാർശുനെ നോക്കി
പാർശു : എന്താ
ഞാൻ അവൾക്ക് എന്റെ ഫോൺ കൊടുത്തു
പാർശു അതെടുത്ത് വായിച്ച് അകത്തേക്ക് എണീറ്റ് ഓടി...
ആ ടൈമി തന്നെ പപ്പ
💬 Comments
View all comments