Chapter Title : കാന്താരി 9 [Doli]
എന്റെ തലയിൽ അവൾടെ എന്നെ പറഞ്ഞ് വിടാൻ കാണിച്ച ആവേശം അതേ പോലെ പോവാൻ നേരം കാണിച്ച കള്ള കരച്ചിൽ സങ്കടം എല്ലാം കേറി കേറി കേറി വന്നു...
തറവാട് ഗെയിറ്റ് കടന്ന് അകത്തേക്ക് വണ്ടി കേറിയതും എന്റെ ഉള്ളിൽ ഒരു മാതിരി തരിപ്പ് പോലെ ആണ് തോന്നിയത്
> 23:11
സിദ്ധു : എല്ലാർക്കും തൃപ്തി ആയല്ലോ ഏഹ് ഇവന്റെ ജീവിതം ഇങ്ങനെ ആയത് നിങ്ങളൊക്കെ കാരണമാ 😡
സിദ്ധു അച്ഛനേം അമ്മേം ഒക്കെ കുത്തി പറഞ്ഞു
ഇന്ദ്രൻ : സിദ്ധു 👀
സിദ്ധു : നീ മൂഡ്... 😡 അമ്മാ അമ്മക്ക് കേക്കണോ ആ സ്ത്രീ ഇവനെ തല്ലി
അച്ഛൻ ഒരു നോട്ടം എന്നെ നോക്കി
എന്റെ കണ്ണീര് ആരും കാണാതിരിക്കാൻ ഞാൻ തല താത്തി
അമ്മ : അയ്യോ 🥹 എന്തിനാ
സിദ്ധു : ഇനി കരഞ്ഞിട്ട് കാര്യൂല്ല അമ്മായി ആ പെണ്ണിന് പ്രാന്താ ആ കുടുംബത്തോടെ എല്ലാർക്കും... രാമമ്മാമേ എനിക്ക് തോന്നണത് settlement ആണ് അവർക്ക് നോട്ടം എന്നാ
ചെറിയച്ഛൻ അച്ഛന്റെ അടുത്ത് അതേ ഇരിപ്പ് തന്നെ ഇരുന്നു
ദാസ് അങ്കിൻ : settlement കൊടുക്കാ ഞാൻ ... നേരം വെളുക്കട്ടെ ഒന്ന്...
സിദ്ധു : ഇതൊന്നുമല്ല കളി ആ പെണ്ണ് ഇവടന്ന് പോയ അന്ന് രാത്രി ഓടി പോയ ആ പട്ടിക്ക് വേണ്ടി ഇവൻ കരഞ്ഞില്ല പറഞ്ഞ് അവളും അടിച്ചു ഇവനെ
എനിക്ക് എന്തെങ്കിലും ചെയ്യാൻ പറ്റും മുന്നേ കൊറച്ച് മുന്നേ അവനോട് ഞാൻ അറിയാതെ പറഞ്ഞോ എന്ന് സംശയിച്ച കാര്യം സിദ്ധു പറഞ്ഞു
അച്ഛൻ എണീറ്റ് കതക് കടന്ന് വെളിയിലേക്ക് എറങ്ങി നിന്നു
വൈഗ അമ്മായി : എന്ത്, കൊച്ചിനെ അടിച്ചോ അവള് 🥺 എന്താ ഏട്ടത്തി ഇത്...
അമ്മ : എനിക്കറിയില്ല എല്ലാരും ഞങ്ങളോട് ക്ഷമിക്കണം 🙏
ചെറിയച്ഛൻ : ഏയ് ഏട്ടത്തി എന്താ ഈ കാണിക്കണേ ചേ
വരാത്ത ചിരി വരുത്തി ചെറിയച്ഛൻ അമ്മയോട് പറഞ്ഞു...
ഇന്ദ്രൻ : വല്യമ്മ ഒന്ന് ചുമ്മാ ഇരുന്നേ ഡാ സിദ്ധു
💬 Comments
View all comments