Chapter Title : കാന്താരിയുടെ കലിപ്പന്‍ [Poker Haji]
ശേഷം ശ്യാം വണ്ടിയോടിച്ചു നെരുളിലെ തന്റെ ഫാ്‌ളറ്റിലെത്തി.വണ്ടി പാര്‍ക്കു ചെയ്തു റൂമില്‍ വന്നു കുളിച്ചു ഫ്രെഷ് ആയി .ഫ്രിഡ്ജു തുറന്നു പാലെടുത്തു വെള്ളം ചേര്‍ക്കാതെ ഒരു കാപ്പിയുണ്ടാക്കി ബാല്‍ക്കണിയില്‍ വന്നിരുന്നു.ബാല്‍ക്കണിയില്‍ നിന്നു നോക്കിയാല്‍ അങ്ങു പാം ബീച്ച് ഹൈവെ കാണാം അതിനപ്പുറം ചതുപ്പു നിലങ്ങളാണു.വൈകിട്ടു വേലിയേറ്റ സമയത്തു വെള്ളം കേറി നിക്കുന്നതു കാണാന്‍ നല്ല രസാണു വാട്ടര്‍ഫ്രണ്ട് ആയ ഫ്‌ളാറ്റു പോലെ തോന്നും.സൂര്യന്റെ രശ്മികള്‍ വൈകിട്ടു വെള്ളത്തില്‍ തട്ടി പ്രതിഫലിക്കുന്നതു കാണാന്‍ നല്ല രസാണു.ആ സെറ്റപ്പില്‍ അവിടിരുന്നോണ്ടു ആലോചിച്ചാല്‍എന്തിനും ഉത്തരം കിട്ടും. ശ്യാം കാപ്പി മെല്ലെ മെല്ലെ മൊത്തിമൊത്തി കുടിച്ചു. ഇനി എങ്ങനെയാണു കാര്യങ്ങള്‍ എന്നതിനെ കുറിച്ചാലോചിച്ചു കൊണ്ടു വിദൂരതയിലേക്കു നോക്കിക്കൊണ്ടു കസേരയിലേക്കു ചാരി കിടന്നു.
ഇതു ശ്യാം കുര്‍ളയിലുള്ള ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍പ്പഞ്ഞഗ്ഗ ഡിസൈനര്‍ ആണു.അവരുടെ നവി മുംബയിലെ ബേലാപ്പൂരില്‍ മൂന്നാലു പ്രോജക്റ്റ് നടക്കുന്നതു കൊണ്ടു ശ്യാം കുറച്ചു കാലമായി അവിടുത്തെ ഓഫീസിലാണു.നവി മുംബയില്‍ തന്നെയുള്ള നെരുളിലാണു ശ്യാം ഫാമിലിയായിതാമസം.നാട്ടില്‍ ആലപ്പുഴയിലെഹരിപ്പാടാണു വീടു.ഭാര്യ സുനിതയും ആറു വയസ്സുള്ള മകനും ആണു ശ്യാമിന്റെ ഫാമിലി.സുനിതക്കു ജോലിയൊന്നുമില്ല.വീട്ടിലിരുന്നു ശ്യാമിന്റെ ഡിസൈന്‍ വര്‍ക്കിലൊക്കെ വെറുതെ അഭിപ്രായങ്ങള്‍ പറഞ്ഞ് സഹായിക്കും.മോന്‍ നെരുളില്‍ തന്നെയുള്ള സ്‌കൂളില്‍ പഠിക്കുന്നു.മറ്റു ഫ്‌ളാറ്റുകളിലുള്ള കുട്ടികളും അവന്റെ സ്‌കൂളില്‍ തന്നെയാണു പഠിക്കുന്നതു.ശ്യാമിന്റെ അനിയത്തിയാണു ഷൈമ. അവനാകെയുള്ള ഒരു പെങ്ങളാണു അവള്‍.ഷൈമ ബീയെസ്സി നേര്‍സിങ് കഴിഞ്ഞു കോഴിക്കോടു ഒരു പ്രമുഹോസ്പിറ്റലില്‍ ജോലി ചെയ്‌തോണ്ടിരിക്കുകയാണു. അതിന്റെടയില്‍ അവള്‍ വിദേശത്തേക്കു പോവാനുള്ള ശ്രമങ്ങളിലായിരുന്നു.അങ്ങനെ എറണാകുളത്തുഒരു ഇന്റെര്‍വ്യുവിനു പോയി എല്ലാം ശരിയായി. അയര്‍ലന്റിലേക്കാണു നല്ല സാലറിയുണ്ടു.അതിന്റെ വിസയാണു ഇപ്പോള്‍ വന്നിരിക്കുന്നതു. അടുത്ത മാസം ശരിയാവുമെന്നാണു
💬 Comments
View all comments