Chapter Title : കാർത്തിക ടീച്ചർ [കൊമ്പൻ]
യാത്രയാക്കി.
വൈകീട്ട് വീട്ടിൽ ടീവിയുടെ മുന്നിലിരിക്കുമ്പോ ഞാൻ ചോദിച്ച ചോദ്യം വീണ്ടും മനസ്സിൽ ആവർത്തിക്കപ്പെട്ടു, ആള് ലവ് ഫെയ്‌ലിയർ എങ്ങാനുമായിരിക്കുമോ വല്ല വിരഹ പ്രണയവും ഉണ്ടാകാനുള്ള ചാൻസ് ഉണ്ട്, ഈശ്വരാ… കാർത്തൂന്റെ മനസ്സിൽ ആരേലും കാണുമോ ഇനി?!
വല്ലാത്ത ഉത്കണ്ഠയെന്നെ വേട്ടയാടി. എന്തായാലും ടീച്ചറോട് പ്രത്യേകയൊരിഷ്ടമുണ്ടെന്നു ഉറപ്പാണ്. അതല്ലേ ഇങ്ങനെ ഉറക്കമില്ലാതെ അതുമാലോചിച്ചിരിക്കുന്നത്. മിണ്ടാതെ കിടക്കടാ എന്ന് ഞാൻ തന്നെ പറഞ്ഞോണ്ട് പുതപ്പ് തലവഴിയിട്ടു ഉറങ്ങാനായി ശ്രമിച്ചു.
അങ്ങനെ അടുത്ത ദിവസങ്ങളിൽ എന്തോ കാർത്തുവുമായി പഴയപോലെ സംസാരിക്കാൻ കഴിഞ്ഞില്ല. വല്ലാത്ത നിരാശയായിരുന്നു എന്റെ മനസ്സിൽ. എങ്കിലും ട്യൂഷൻ മുടങ്ങിയില്ല. കാർത്തു പ്രോബ്ലം എന്തേലും തരും ഞാനതും സോൾവ് ചെയ്തു എന്തേലും ഡൌട്ട് ഉണ്ടെങ്കിൽ ചോദിക്കും. അത്ര തന്നെ!
അങ്ങനെ സ്‌കൂട്ടി ഡെലിവറി ചെയ്യുന്ന ദിവസമായി. ഞാനും കാർത്തുവും കൂടെ വണ്ടിയെടുത്തു. നേരെ പഞ്ചായത് ഗ്രൗണ്ടിലേക്ക് വിട്ടു. അവിടെ ഒരറ്റത്തു പിള്ളേർ ക്രിക്കറ്റ് കളിക്കുന്നുണ്ട്. സാരി വേണ്ട എന്ന് ഞാൻ പ്രത്യേകം നിർദേശിച്ചിരുന്നു. അതിനാൽ കാർത്തു അന്ന് ഇളം നീല ചുരിദാർ ആയിരുന്നു. മുടി പിറകിലേക്കിട്ടിട്ടുണ്ട്. പുതിയ വണ്ടി കിട്ടിയ ഹാപ്പിനെസ്സും എക്‌സൈറ്റ് മെന്റും പെണ്ണിന്റെ മുഖത്ത് ആവോളമുണ്ട്.
ഷോ റൂം ന്ന് ഗ്രൗണ്ട് വരെ ഞാനാണ് ഓടിച്ചത്, കാർത്തൂന് ബാലൻസൊക്കെയുണ്ട്, പക്ഷെ ഇടയ്ക്കിടെ കാലൂന്നാനുള്ള ത്വര. അതാണ് കുഴപ്പം. അങ്ങനെ ഒന്നൊന്നൊരാ മണിക്കൂറു പ്രാക്ടീസ് ചെയ്യിച്ചു. വലിയ കുഴപ്പമില്ലാതെ ഓടിക്കുന്നുണ്ട്.
ചുറ്റും ആൾക്കാറുള്ളപ്പോൾ കാർത്തു ഒന്നു മടിച്ചു ഒപ്പം “വൈകീട്ട് പോരെ എന്നൊരു ചോദ്യവും” ഞാനതു പ്രോത്സാഹിപ്പിച്ചില്ല. കാർത്തുവിന്റെ തോളിൽ ഇരുകയ്യും പിടിച്ചുകൊണ്ട് ഞാൻ വണ്ടിയിൽ പിടിച്ചിരുത്തി.
💬 Comments
View all comments