0%

Chapter Title : കാർത്തിക ടീച്ചർ [കൊമ്പൻ]

Author : കൊമ്പൻ Read All Parts 8.4K

ശോഭനമായി ചിരിക്കുമ്പോഴും അവരെന്റെ മനസിലേക്ക് ആഴത്തിൽ ഉരുകിയിറങ്ങുകയായിരുന്നു.

6 ആം വയസിൽ തന്നെ എനിക്ക് മനസിലായിരുന്നു എന്നോട് തിരിച്ചും ടീച്ചർക്ക് ഒരു പ്രത്യേക ഇഷ്ടം ഉണ്ടായിരുന്നു. എന്റെ വീട്ടിൽ നിന്നും ഇച്ചിരി ദൂരെയാണ് സ്‌കൂൾ. ചിലപ്പോ അമ്മ ബ്രെഡും ജാമും ഒക്കെയാവും എനിക്ക് തരിക, അത് പക്ഷെ ഒരൂസം ഉച്ചക്ക് മുൻപേ കൂടെയുള്ള പിള്ളേര് എടുത്തു കഴിച്ചു. ഞാൻ ലഞ്ച് ടൈമിൽ ബെല്ലടിച്ചപ്പോൾ ലഞ്ച് ബോക്സ് തുറന്നതും ഞെട്ടി. കരഞ്ഞുകൊണ്ടിരുന്ന എന്നെ ടീച്ചർ വീട്ടിലേക്ക് കൂട്ടി. ഞാൻ വരമ്പത്തൂടെ ടീച്ചറുടെ കയ്യും പിടിച്ചു വീഴാതെ നടന്നു. ടീച്ചറുടെ വീട്ടിൽ ടീച്ചറുടെ അമ്മ മാത്രമേ ഉള്ളു. അച്ഛൻ നേരത്തെ മരിച്ചിരുന്നു. ടീച്ചർ എനിക്ക് ചോറ് തന്നപ്പോൾ എനിക്ക് വാരിത്തരണം എന്നാലേ കഴിക്കൂ പറഞ്ഞു. ടീച്ചർ എന്റെ കവിളിൽ തലോടിക്കൊണ്ട് ശെരി ശെരി കരയണ്ടന്നു പറഞ്ഞു ടീച്ചർ തന്നെയെനിക്ക് വാരിത്തന്നു.

അതിനുശേഷം ഞാൻ തന്നെ ഉച്ചയ്ക്കുള്ള ബ്രെഡ് നേരത്തെ തിന്നും, അപ്പൊ ടീച്ചറുടെ വീട്ടിലേക്ക് ഉച്ചയ്‌ക്കു ഊണുകഴിക്കാൻ പോകുമ്പോ എന്നെയുംകൂട്ടുമല്ലോ, ടീച്ചർ പപ്പടം കാച്ചി തരും, ചിലപ്പോ മുട്ട പൊരിച്ചും തരും.

ആ രണ്ടു വർഷം പോലെ എന്റെ ജീവിതത്തിൽ മറ്റൊരു കാലം ഉണ്ടായിട്ടില്ല! ഒരു പണിയുമില്ലാതെ ജനലിലൂടെ നമ്മൾ പുറത്തുള്ള മരത്തിന്റെ ഇലയിലേക്ക് നോക്കുമ്പോ, ഇല്ലോളം കാറ്റിന് വേണ്ടിയുള്ള അതിന്റെ കാത്തിരിപ്പ് എനിക്ക് മനസിലുടനീളം അറിയാമായിരുന്നു. അതുപോലെ ആയിരിന്നു അവിടെ നിന്നും ഇറങ്ങുമ്പോ എനിക്കനുഭവപെട്ടത്. ഇനിയെന്നെങ്കിലും കുഞ്ഞിളം കാറ്റ് എന്റെ ഹൃദയിലേക്ക് വരുമോ? അറിയില്ല.

ഇപ്പോഴും ഞാനെന്റെ കാർത്തിക കുട്ടിയെ, ഇടയ്ക്കിടെ ഓർക്കും എന്നെ കുസൃതികുട്ടി എന്നുവിളിച്ചു കവിളിൽ

💬 Comments

View all comments