Chapter Title : കാർത്തിക ടീച്ചർ [കൊമ്പൻ]
കാർത്തു തന്നെ ഓടിച്ചു. ആള് പെട്ടന്ന് പഠിച്ചുന്നു പറയുന്നതാകും ശെരി. ഒരു പേടിയും അവൾക്കില്ലായിരുന്നു.
അന്ന് വൈകീട്ട് അപ്രതീക്ഷിതമായി അച്ഛന്റെ ഫോണിലേക്ക് കാർത്തു വിളിച്ചു. ഞങ്ങളെല്ലാരും അത്താഴം കഴിക്കുന്ന നേരമായിരുന്നു അപ്പോൾ, അതിനാൽ ഫോൺ വന്നത് കണ്ടില്ല. കഴിച്ച ശേഷം അച്ഛനെന്നോടു ടീച്ചറുടെ നമ്പർ ആണെന്ന് പറഞ്ഞപ്പോ ഞാൻ ഫോൺ എടുത്തു മുകളിലേക്ക് പോയി.
“ഹലോ..”
“കാർത്തൂ..”
“നിന്റെ മടിയിലിരുത്തിയാണോ എനിക്ക് ആ പേരിട്ടത്!…”
“ഹിഹി ….ശെരി ശെരി, വിളിക്കുന്നില്ല….”
“ഇന്ന് നീ ചെയ്തപോലെ ഇനി ചെയ്താലുണ്ടല്ലോ, നിനക്ക് ഞാൻ ടീച്ചറാണെന്ന ഭാവമൊന്നുമില്ല. നിന്റെ പ്രായത്തിന്റെ കുഴപ്പമാണ്, ഇങ്ങനെയാണെങ്കിൽ ഇനി നീ റ്റിയൂഷന് വരികയും വേണ്ട.”
“ടീച്ചർ ടീച്ചർ ...സോറി!!!” എന്റെ മനസ് പിടഞ്ഞു, വിക്കി വിക്കി ഞാൻ പറഞ്ഞൊപ്പിച്ചു. ടീച്ചർ പറയുന്നപോലെ ഞാൻ കേൾക്കാം ഇനി ഞാൻ….. എനിക്ക് കരച്ചിൽ വന്നിട്ട് ഒന്നും പറയാനും പറ്റുന്നുണ്ടായിരുന്നില്ല. പക്ഷെ തിരിച്ചൊന്നും മിണ്ടാതെ ഇരുന്നപ്പോൾ ഞാൻ ഹലോ ഹലോ ….എന്ന് പറഞ്ഞുകൊണ്ടിരുന്നു.
ടീച്ചറുടെ വീടിന്റെ വാതിലിൽ ആരോ ശ്കതിയായി തട്ടുന്നപോലെയൊരു ശബ്ദമാണ് ഞാൻ ഫോൺ ചെവിയിൽ ചേർത്തപ്പോൾ കേട്ടത്.
“ആഹ് വിടെന്നെ …..അയ്യോ!!!!” ടീച്ചർ അലറുന്നത് കേട്ടപ്പോൾ ഞാൻ വല്ലാതെയായി. ടീച്ചർക്കെന്തോ അപകടം പറ്റുന്നുണ്ടെന്ന തോന്നൽ എന്റെ ഉള്ളുലച്ചു. ആലോചിച്ചു നിൽക്കാൻ സമയമില്ല. ഞാൻ വേഗമെന്റെ മുറിയിൽ നിന്നും താഴേക്ക് ഓടി, അച്ഛൻ ടീവി കാണുകയായിരുന്നു.
“അച്ഛാ ….എന്റെ ടീച്ചർക്ക് എന്തോ അവിടെ….ആരോ ടീച്ചറെ ഉപദ്രവിക്കുണ്ട്, ഫോണിൽ ഞാനിപ്പോ...” എനിക്കൊന്നും പറയാൻ കിട്ടുന്നുണ്ടായിരുന്നില്ല. ടീച്ചറുടെ നിലവിളി മാത്രമായിരുന്നു മനസ്സിലപ്പോൾ.
“എന്താടാ ….മോനു, ആർക്കാ നീ സമാധാനമായിട്ട് പറ.”
“അയ്യോ
💬 Comments
View all comments