Chapter Title : കാർത്തിക ടീച്ചർ [കൊമ്പൻ]
ഒപ്പം പുറത്തേക്കിറങ്ങികൊണ്ട് വീട്ടിലേക്ക് ആനയിച്ചു. ബാഗും സാധനവും എടുത്തിട്ട് ഞാനും കൂടെ നടന്നു. കാർത്തു അമ്മയെ നോക്കി വിളറിയപോൽ ഒരു ചിരി ചിരിച്ചു.
“കാർത്തികാന്നല്ലേ പേര്, എന്നെ കണ്ട ഓർമ്മയുണ്ടോ ടീച്ചർക്ക്.!”
“ഉം!” കാർത്തു അതിനു ശബ്ദം തീരെയില്ലാതെ മൂളുകമാത്രം ചെയ്തു.
അമ്മയോട് അധികമൊന്നും ടീച്ചറോട് സംസാരിക്കണ്ട എന്റെയച്ഛൻ നിർദേശം നൽകി. അവർക്ക് വേഗം ഉറങ്ങാനായി ബെഡ്‌റൂം കാണിച്ചു കൊടുക്കാനായി പറഞ്ഞു. അച്ഛന്റെയും അമ്മയുടെയും അടുത്തുള്ള മുറി തന്നെ, അമ്മ വേഗം ബെഡ്ഷീറ്റ് കുടഞ്ഞു വിരിച്ചുകൊണ്ട് ടീച്ചറോട് പേടിക്കണ്ട, സമാധാനമായി ഉറങ്ങാനായി പറഞ്ഞു.
ഞാൻ എന്റെ മുറിയിലേക്ക് നടന്നു. പാവം കാർത്തു, മനസിലെന്തു മാത്രം പേടിച്ചുകാണും! സഹായിക്കാൻ ആരും വരുമെന്നോർത്തു കാണുമോ?! ജീവിതം തീർന്നു വെന്ന് വിചാരിച്ചു കാണും! ഇനീയാപാവത്തിനെ ഈ വീട്ടിൽ നിന്നും ഞാൻ ആർക്കും കൊടുക്കില്ല! ഈ ജന്മം മുഴുവനും അതിനെ എനിക്ക് വേണമെന്ന്, ഞാൻ മനസിലുറപ്പിച്ചുകൊണ്ട് കണ്ണൊന്നടച്ചു. വൈശു ആ സമയം എന്നോടൊന്തോ ചോദിച്ചെങ്കിലും ഞാനൊന്നും പറഞ്ഞില്ല.
എണീറ്റതും ഞാനാദ്യം അടുക്കളയിലേക്ക് പമ്മി ചെന്നു, ടീച്ചർ കുളിയൊക്കെ കഴിഞ്ഞു വയലറ്റ് സാരിയൊക്കെ ഉടുത്തിരിക്കുന്നു. തലയിൽ തോർത്തും ചുറ്റി വെച്ചിട്ടുണ്ട്. ആളെ കാണുമ്പോ മനസിലൊരു സന്തോഷം! പക്ഷെ കക്ഷി എന്നെ നോക്കുന്നില്ല! എനിക്കതു മാത്രം മനസിലായില്ല, ഞാനല്ലേ രക്ഷിച്ചത് എന്നോട് പേരിനെങ്കിലും ഒന്ന് നോക്കിക്കൂടെ, അറ്‌ലീസ്റ് ഒന്ന് ചിരിച്ചൂടെ….
അച്ഛൻ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് ടീച്ചറെ ഉപദ്രവിച്ച ആ തെണ്ടിയെ പോലീസ് നല്ലപോലെ പെരുമാറിയെന്നാണ്, ഒപ്പം അയാളോട് ഈ നാട്ടിൽ ഇനി നിന്നാൽ വേറെ കേസിൽ കുടുക്കി അകത്താകുമെന്നും പറഞ്ഞപ്പോ അയാൾ
💬 Comments
View all comments