Chapter Title : കാർത്തിക ടീച്ചർ [കൊമ്പൻ]
അപ്പോഴും ടീച്ചറെ നോക്കി ചിരിച്ചെങ്കിലും അവരെന്നെ മൈൻഡ് ആക്കിയില്ല, എനിക്ക് ചെറിയ നീരസം തോന്നിയെങ്കിലും ഞാൻ അകത്തേക്ക് ചെന്നു. നല്ലൊരു കുളിയും കഴിഞ്ഞപ്പോൾ, വീടിന്റെ ടെറസിൽ ഒരല്പം ഇരിക്കാമെന്നു തോന്നി. അച്ഛൻ വന്നിട്ടുണ്ട്, ടീവില് ന്യൂസ് കാണുകയാണ് എനിക്ക് തോന്നി, മുന്നിൽ ചെന്ന് പെട്ടാൽ പഠിക്കാനൊന്നും ഇല്ലേ എന്ന് ചോദിച്ചു വെറുപ്പിക്കും.
ടെറസിന്റെ മേലെ നല്ല കാറ്റുണ്ട്, മഴ വരുമോ എന്ന് ഞാൻ ആകാശത്തേക്കുനോക്കി. കാർത്തുവിന്റെ മനസിൽ എന്തായിരിക്കും? ഒരു കാലൊച്ച കേട്ടതും ഞാനൊന്നു തിരിഞ്ഞതും, കാർത്തു അയയിലെ വിരിച്ചിട്ട തുണി എടുക്കാനായി മേലേക്ക് വന്നതായിരുന്നു.
“കാർത്തൂ …..”
“വിശാൽ, എന്നെ നീയിങ്ങനെ വിളിക്കാൻ പാടില്ലെന്ന് ഞാൻ പറിഞ്ഞിട്ടുള്ളതല്ലെ?”
“അയ്യടാ അത്രക്ക് ജാഡയൊന്നും വേണ്ട, എന്തെ എന്നോടൊന്നു മിണ്ടിയാല്, ഇത്ര ദൂസമായിട്ടു ഒന്ന് നോക്കിയപോലും ഇല്ല!”
“നോക്കിയിട്ടിപ്പോ എന്തിനാ?”
“കാർത്തൂ…”
“എന്നെയിങ്ങനെ വിളിക്കാൻ ആണെങ്കിൽ, നിന്നോട് ഞാനിനി ഒന്നും മിണ്ടുന്നില്ല!”
കാർത്തു തുണികളോരോന്നായി അയയിൽ നിന്നും മടക്കി കയ്യിൽ പിടിച്ചു തിരിഞ്ഞു നടന്നപ്പോൾ, എനിക്ക് തല കുനിച്ചു നിൽക്കാനേ നിവൃത്തിയുണ്ടായുള്ളു. നെഞ്ച് പിടയുന്നുണ്ട്, അത്രയും തീവ്രമായി എനിക്ക് ഒരാളോട് ഇതുപോലെ ഒരിഷ്ടം തോന്നുന്നത് ആദ്യമാണ്. സ്വന്തമെന്നു വിശ്വസിച്ചു സ്നേഹിക്കാൻ മനസ് കൊതിക്കുമ്പോ എന്നെ വിട്ടു അകന്നു പോകാനാണ് ടീച്ചർക്ക് താല്പര്യം.
തണുത്ത കാറ്റിൽ ദേഹം കിടുങ്ങി തളരുമ്പോ, എനിക്ക് കരയണമെന്നു തോന്നി. അതോടെ എല്ലാം തീരുമെങ്കിൽ മനസമാധാനത്തോടെ കിടന്നുറങ്ങുകയെങ്കിലും ചെയ്യാമല്ലോ, കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ പല തവണ രാത്രി എണീറ്റിരുന്നു. ടീച്ചറോട് മനസ് തുറന്നൊന്നു സംസാരിക്കാൻ കഴിയുമോ എന്ന ചിന്ത പലപ്പോഴുമെന്നെ അലട്ടിയിരുന്നു.
അരമണിക്കൂർ ആയികാണില്ല, പതിയെ
💬 Comments
View all comments