Chapter Title : കാർത്തിക ടീച്ചർ [കൊമ്പൻ]
എന്നോട് മാത്രം ഒന്നും മിണ്ടാതെയിരുന്നത് എനിക്ക് ചെറിയ ഖേദമുളവാക്കി.
പക്ഷെ ശേഷം തിരികെ കാർത്തു അപ്പുറത്തേക്ക് പോകാൻ നേരം ഞാൻ സോഫയിൽ കിടപ്പായിരുന്നു. ഞാനും മൈൻഡ് ചെയ്യില്ല എന്ന് വെച്ചപ്പോൾ, കാർത്തു അമ്മയോടും അച്ഛനോടും നാളെ കാണാമെന്നു പറഞ്ഞിട്ടിറങ്ങി. എന്നെ അവൾ തിരിഞ്ഞൊന്നു മാത്രം നോക്കിയെങ്കിലും ഒരു ചിരി തരാൻ മടിച്ചു.
കാർത്തു വീട്ടിൽനിന്നുമിറങ്ങിയ നിമിഷം ഞാനും ഉറക്കം വരുന്നുണ്ടെന്നു പറഞിട്ടന്റെ മുറിയിലേക്ക് നടന്നു. മുകളിലെത്തി, ബാൽക്കണിയിൽ നിന്നും താഴേക്ക് നോക്കുമ്പോ കാർത്തു ആ വീടിന്റെ വാതിൽ പതിയെ തുറക്കുകയിരുന്നു. മുടിയഴിച്ചിട്ടുണ്ട്, കറുത്ത കരയുള്ള സെറ്റ് മുണ്ടാണ് വേഷം . ഞാൻ മേലെ നിൽക്കുന്നത് കാർത്തു കണ്ടു കാണില്ലെന്ന് എനിക്കറിയാമായിരുന്നു.
പക്ഷെ നേരിയ ലൈറ്റ് വെളിച്ചത്തിൽ കാർത്തുവിന്റെ മുഖത്തെ ചിരിയിൽ എനിക്കൂഹിക്കാമായിരുന്നു. കള്ളി!! എന്നെയിട്ടു വട്ടം കറക്കുന്നതിൽ എന്ത് സന്തോഷമാണാവോ ഉള്ളത്….
അൽപ നേരം തണുത്ത കാറ്റ് അവളെ കഴുത്തു കോച്ചിപ്പിടിക്കുന്നത് തുടർന്നു കൊണ്ടിരിന്നു, അതിനാലാകാം കാർത്തു വൈകാതെ വീടിന്റെ ഉള്ളിലേക്ക് കയറി കതകടച്ചത്. ഞാനും ബെഡിലേക്ക് കിടക്കാൻ വന്നപ്പോൾ വൈശു നല്ലഉറക്കമാണ്.
പിറ്റേന്ന് കാലത്തു ഞാൻ നേരത്തെ എണീറ്റപ്പോൾ വൈശു സ്‌കൂൾ പോകാൻ റെഡിയാകുകയിരുന്നു. രണ്ടു സൈഡിലും മുടി പിന്നുന്ന തിരക്കാണ്. താഴെ വന്നപ്പോൾ കാർത്തു കുളിച്ചു വൃത്തിയായി പച്ച നിറത്തിലുള്ള കോട്ടൺ സാരിയും മാച്ചിങ് ബ്ലൗസും ഇട്ടുകൊണ്ട് തലയിൽ ഒരു തോർത്തും കെട്ടി നിന്നുകൊണ്ട് പ്ളേറ്റിൽ നിന്നും ചൂട് ഇഡ്ലിയും ചുവന്ന ചട്ണിയും കൂട്ടി കഴിക്കുന്നു.
എന്നെ കണ്ടതും കാർത്തുവിന്റെ കഴിപ്പിന്റെ വേഗം കൂടിയോ എന്നൊരു സംശയം എനിക്ക് തോന്നി. അന്നേരം തൊണ്ടയിൽ കുടുങ്ങി
💬 Comments
View all comments