Chapter Title : കാർത്തിക ടീച്ചർ [കൊമ്പൻ]
ചുമച്ചതും ഞാൻ വേഗം കാർത്തുവിന്റെ അടുത്തേക്ക് നടന്നു, വെള്ളം ഗ്ലാസിൽ ഒഴിച്ചുകൊണ്ട് നേരെ നീട്ടി. കാർത്തു പ്ളേറ്റ് ടേബിളിൽവെച്ചുകൊണ്ട് ഗ്ളാസ്സ് എന്റെ കൈയിൽ നിന്നും വാങ്ങി ചിരിച്ചു.
ഭാഗ്യം! ചിരിക്കാനിപ്പോഴും മറന്നിട്ടില്ല!!
ഞാൻ അച്ഛനെ നോക്കിയപ്പോ അദ്ദേഹം തിരക്കിട്ടുള്ള പത്രം വായനയിലാണ്. ടീച്ചറെ ഉപദ്രവിച്ചയാളുടെ മരണവാർത്ത കോളത്തിൽ കണ്ടെന്നും പറഞ്ഞിട്ട് അമ്മയെയും ടീച്ചറെയും ഫോട്ടോ കാണിച്ചപ്പോൾ ടീച്ചർ അത് കാര്യമാക്കാതെ തിരികെ വീട്ടിലേക്ക് നടന്നു. എന്തായിരിക്കാം ടീച്ചറുടെ മനസ്സിലപ്പോൾ! എന്തായാലും തെല്ലൊരാശ്വാസം കിട്ടിക്കാണും!
സ്‌കൂട്ടിയുടെ ചാവി കയ്യിലുണ്ടോ എന്ന് അമ്മയോട് ടീച്ചർ ചോദിക്കുന്ന നേരം അച്ഛൻ ടീച്ചറെ നോക്കി ഒരു നിർദേശം വച്ചു.
“ടീച്ചറെ ഇവിടെന്നു പോകാൻ ഇഷ്ടത്തിന് ബസ് ഉണ്ടല്ലോ, പിന്നെ ഹൈ വെ ആയതുകൊണ്ട്, ഓടിക്കാൻ ഒരല്പം ബുദ്ധിമുട്ടും കാണും!”
“ശെരി”
ടീച്ചറത്തിനു സമ്മതിക്കുകയും ചെയ്തു. ശെരിയാണ് ടീച്ചർക്ക് കഴിഞ്ഞ സംഭവങ്ങൾ അത്ര പെട്ടന്ന് മറക്കാൻ ആവില്ലായിരിക്കും. അതൊരുപക്ഷേ സ്‌കൂട്ടി ഓടിക്കുമ്പോ വല്ല അപകടവും പറ്റിയാലോ! ആ തീരുമാനത്തിൽ എനിക്കും സന്തോഷം പകർന്നു.
അന്ന് വൈകീട്ട് ഞാൻ നേരത്തേയെത്തിയെങ്കിലും കാർത്തു വന്നിട്ടില്ലായിരുന്നു. അമ്മ കാർത്തുവിനെ കാണാതെ പിറുപിറുക്കുമ്പോ അച്ഛൻ പറഞ്ഞു നീയൊന്നു ബൈക്കിൽ പോയി കൂട്ടികൊണ്ട് വരാൻ!
ഞാനത് കേട്ടപ്പോ ത്രില്ലടിച്ചു! അച്ഛന്റെ സ്‌പ്ലെൻഡറും എടുത്തുകൊണ്ട് ഞാൻ ടീച്ചറുടെ സ്‌കൂളിലേക്ക് പാഞ്ഞു. 8 കിലോമീറ്റര് ഉണ്ട്. ഞാൻ സ്‌കൂളിന്റെ മുന്നിൽ എത്തിയപ്പോൾ മൂന്നു ടീച്ചർമാർ ഒന്നിച്ചു ഗെയറ്റ് വരെ നടന്നു വരുന്നത് കണ്ടു. അവരെല്ലാം എന്തോ കാര്യമായി സംസരിക്കുന്നുമുണ്ട്.
ഞാൻ കാർത്തുവിനെ കണ്ടപ്പോൾ എന്റെ അടുത്തേക്ക് പതിയെ ചിരിച്ചുകൊണ്ട് വന്നു.
“അമ്മ കൂട്ടികൊണ്ട് വരാൻ
💬 Comments
View all comments