0%

Chapter Title : കാർത്തിക ടീച്ചർ [കൊമ്പൻ]

Author : കൊമ്പൻ Read All Parts 8.7K

എല്ലാരുമറിയും അപ്പൊ അച്ഛനും അമ്മയും എന്ത് കരുതും. അതേക്കുറിച്ചു ഞാനിപ്പോഴാണ് ആലോചിക്കുന്നത്.

“അമ്മെ…അമ്മെ…”

വൈശു മുകളിൽ നിന്നും ഒച്ചയുണ്ടാകുന്നുണ്ട്, എന്താണാവോ സംഭവം, അമ്മ അടുക്കളയിൽ നിന്നും സ്റ്റെപ് കേറി അവളുടെ മുറിയിലെത്തി.

“അമ്മെ ഈ ഡ്രെസ്സ്‌ലിങ്ങനെയാണ് നീല പാട് വന്നേ?”

“അത് മോളെ..”

വൈശു കലി തുള്ളി നീക്കുകയാണ് എന്നെനിക്ക് മനസിലായി. ഞാൻ കിട്ടിയ തക്കത്തിന് അടുക്കളയിലേക്ക് നടന്നു. എനിക്ക് കാർത്തുവിനോട് എന്താണ് പറയണ്ടേ എന്നൊരു പിടിയും കിട്ടിയില്ല. എന്നെ ഇടം കണ്ണിട്ട് നോക്കിയിട്ട്. പാലട പ്രഥമൻ ഒരു സ്പൂണിൽ എടുത്തുകൊണ്ട് “ശോ!!! എന്തൊരു മധുരമാ…”എന്ന് ആത്മഗതം പറഞ്ഞു. ഒപ്പം കാർത്തുവിന്റെ മുഖത്തുണ്ടായിരുന്നു അവളുണ്ടാക്കിയ പായസത്തിന്റെ രുചി എത്രമാത്രമുണ്ടെന്നു.

“ടീച്ചർ!!” അത് കേട്ട നിമിഷം തന്നെ ടീച്ചറുടെ മുഖം മാറുന്നത് ഞാൻ കണ്ടു. എന്റെ മുഖവും വല്ലാത്ത ഒരു ഉത്കണ്ഠ ബാധിച്ചിരുന്നു. നെഞ്ചിടറുന്നുണ്ടായിരുന്നു. എന്റെ ശബ്ദത്തിൽ കാർത്തു എന്നുള്ള വിളി കേൾക്കാൻ കൊതിച്ചു നിന്ന പെണ്ണിന്റെ ഉള്ളം ഒരു നിമിഷം കൊണ്ടുടഞ്ഞപോലെ അവളുടെ മുഖം ചുവന്നു.

“വിശാൽ.”

“ഒന്നൂല്ല.”

ഞാൻ തല കുനിച്ചുകൊണ്ട് എന്റെ ഉമ്മറത്തേക്ക് നടന്നു. ടീച്ചർ ചുവരിൽ ചാരി നില്കുന്നപോലെ എനിക്ക് തോന്നി. ഈശ്വര ഞാൻ ആ പാവത്തിനെ കരയിച്ചോ? എന്തോ തേങ്ങുന്ന പോലെ എനിക്ക് തോന്നുന്നുണ്ട്. അതോ വെറും തോന്നലാണോ. ഞാൻ വേഗം അടുക്കളയിലേക്ക് തന്നെയോടി.

കാർത്തു കണ്ണിറുക്കെയടച്ചുകൊണ്ട് ചുവരിൽ ചാരി നില്കുന്നു. ആ മനസെനിക്ക് നോവുന്നത് അറിയുന്നുണ്ട്. അടുക്കളയിലേക്ക് കയറി വേഗമാ വാതിലൊന്നു ചാരി.

“കാർത്തൂ..” ശ്വാസം അടക്കിപിടിച്ചുകൊണ്ട് ഞാൻ വിളിച്ചതും ഹെന്റെ പൊന്നെ അപ്പൊ അവളുടെ വദനത്തിൽ വിരിഞ്ഞ പൂക്കൾ

💬 Comments

View all comments