0%

Chapter Title : കാർത്തിക ടീച്ചർ [കൊമ്പൻ]

Author : കൊമ്പൻ Read All Parts 15.1K

സ്‌കോർ 5000ത്തിനടുത്തുണ്ടായിരുന്നു. മെക്കാനിക്കൽ എഞ്ചിനീയറിംഗ് ചേരാനായിരുന്നു എനിക്ക് താല്പര്യം പക്ഷെ തലസ്‌ഥാന നഗരിയിൽ ആണെനിക്ക് കിട്ടിയത്. വിപിനും ശ്യാമും എഴുതിയെങ്കിലും അവർക്ക് റാങ്ക് കുറവായത് കൊണ്ട് നാട്ടിൽ തന്നെ കോളേജിൽ ചേരുമെന്ന് പറഞ്ഞു. അവരെ നഷ്ടപെടുന്ന കാര്യവുമോർത്തപ്പോൾ എനിക്ക് വിഷമമുണ്ടായി.

ഹോസ്റ്റലിൽ നിൽക്കുന്ന കാര്യമോർത്തപ്പോൾ അതിലേറെ വിഷമം. എല്ലാ ആഴ്ചയിലും വീട്ടിലേക്ക് വരാനൊന്നും പറ്റുമായിരുന്നില്ല, എന്നാലും ഞാനും കാർത്തുവും എന്നുമൊരുമണിക്കൂർ ഫോണിൽ സംസാരിക്കുമായിരുന്നു. എഞ്ചിനീയറിംഗ് പഠിത്തം വല്യ മോശമല്ലാത്ത കടന്നു പോകുന്ന സമയത്തു കാർത്തു എനിക്കൊരു മൊബൈൽ ഫോൺ പിറന്നാൾ സമ്മാനമായി തന്നു. അപ്പോഴൊന്നും ഞങ്ങളുടെ മനസ് തമ്മിൽ ഒന്നായി കൂട്ടികെട്ടിയിട്ടുണ്ടെങ്കിലും ശരീരങ്ങൾ തമ്മിൽ ചേരാനൊരു അവസരമൊന്നും കിട്ടിയില്ല. ഞങ്ങളതിന് ശ്രമിച്ചില്ല എന്ന് പറയുന്നതാവും ശെരി. ഓരോ തവണ നാട്ടിലേക്ക് വരുമ്പോ കാർത്തുവിന്റെ കണ്ണിലെ സന്തോഷം അത് മാത്രമായിരുന്നു എനിക്കകെയുള്ള ജീവശ്വാസം! കാർത്തു കാര്യമായിട്ടെന്തൊ എഴുതുന്നപൊലെയെനിക്ക് തോന്നി. എന്തോ കഥയോ നോവലോ ആണെന്ന് ഞാനൂഹിച്ചു. ഇപ്പൊ വായിക്കണ്ട പിന്നെയൊരൂസം താരമെന്നവൾ പറയുകയും ചെയ്തു. ഫസ്റ് ഇയർ എക്സാം എല്ലാം കഴിഞ്ഞു കുറച്ചൂസം ലീവ് ഉണ്ടായിരുന്നപ്പോൾ അമ്മയും അച്ഛനും അറിയാതെ ഞാൻ കാർത്തുവിന്റെ സ്‌കൂളിലേക്ക് ചെന്നു അവളെ വിളിച്ചു അടുത്തുള്ള പാർക്കിൽ ചെന്നു. ചുറ്റും നിറയെ എന്റെ സമപ്രായത്തിലുള്ള കാമുകി കാമുകന്മാരുണ്ടായിരുന്നു. അവരൊക്ക ഞങ്ങളെ നോക്കുന്നതും ഉണ്ടായിരുന്നു.

“കാർത്തൂ…”

“ഫോണിലെന്താ പറഞ്ഞെ എനിക്ക് രണ്ടു സർപ്രൈസ് ഉണ്ട്!”

“ഉം പറയാം!”

“പറ…”

“മാം ഐസ്ക്രീം..” വെയ്റ്റർ മംഗോ ചോക്ലേറ്റ് മിക്സ് ഐസ്ക്രീം കൊണ്ട് വന്നപ്പോൾ, കാർത്തു പറഞ്ഞു. “കഴിക്ക്‌.. എന്നിട്ട് പറയാം..” ഞാൻ കഴിക്കുന്ന നേരം കാർത്തു തോൾ

💬 Comments

View all comments