Chapter Title : കാർത്തിക ടീച്ചർ [കൊമ്പൻ]
എടുത്തത് അങ്കിളിനു ഇഷ്ടപ്പെട്ടു.”
“ആഹാ..എന്റെ മോൻ ഇതിനൊക്കെ ഇന്ട്രെസ്റ് ഉണ്ടായിരുന്നോ എന്നോടിതുവരെ പറഞ്ഞില്ലാലോ.”
“ഇന്ട്രെസ്റ് ഉണ്ടോ എന്നറിയില്ല. അങ്കിൾ പറഞ്ഞത് ഫോട്ടോസ് നു ഒരു ഫ്രഷ്‌നെസ്സും ലൈഫും ഒക്കെ ഉണ്ടെന്നാ…എനിക്കറിയില്ല.”
“ഇതൊന്നും അങ്ങനെ വിട്ടുകളയല്ലേ വിശാൽ. നമുക്ക് ശ്രമിക്കാം!” ഞങ്ങൾ കാർത്തുവിന്റെ സ്‌കൂട്ടിയിൽ തന്നെ പുറത്തു ഡിന്നർ കഴിച്ചു ലിഫ്റ്റിൽ കയറുമ്പോ അച്ഛന്റെ ഫോൺ എനിക്ക് വന്നു. സുഖമാണോ രണ്ടാക്കുമെന്നായിരുന്നു ആദ്യത്തെ ചോദ്യം. ഞാൻ പഠിത്തവും പാർട്ട് ടൈം ജോലിയും നന്നായി പോകുന്നുണ്ടെന്നച്ഛനോടു പറഞ്ഞു, മറുപടി പറയുന്ന അച്ഛന്റെ ശബ്ദത്തിൽ സാധാരണ സംസാരിക്കുന്ന ഒരു ഹാപ്പിനെസ്സ് എനിക്ക് കിട്ടിയില്ല. എന്തോ ഒരു കുഴപ്പമുണ്ടെന്നു എന്റെ മനസ് പറഞ്ഞു. ഞാൻ വൈശുവിനെ ഫോൺ വിളിച്ചപ്പോൾ അവളെല്ലാം എന്നോട് പറഞ്ഞു. രണ്ടൂസം മുൻപ് ജി കെ ബുക്ക്സ് പബ്ലിഷിംഗ് കമ്പനി പുതിയൊരു ബുക്കിന്റെ കാര്യത്തിന് സംസാരിക്കാൻ വീട്ടിലേക്ക് വന്നിരുന്നു എന്നും. ടീച്ചർ ഇങ്ങോട്ടേക്ക് മാറിയത് അവർ അറിഞ്ഞിട്ടില്ല എന്നും. അങ്ങനെ അച്ഛൻ “അല്ലി ചേച്ചി” ആ പുസ്തകത്തെ കുറിച്ച് അറിഞ്ഞു എന്നും. എന്നോട് ചോദിച്ചപ്പോൾ എല്ലാമെനിക്കറിയാം എന്ന് ഞാനും പറഞ്ഞു.
കാർത്തുവിനോട് അച്ഛനും അമ്മയും എല്ലാം അറിഞ്ഞെന്നു പറഞ്ഞതും അവളുടെ മുഖം വാടി.
“അച്ഛനുമമ്മയും എന്നെ ശപിക്കുമോ?”
“എന്താ കാർത്തൂ ഇങ്ങനൊക്കെ…”
“അങ്ങനെ എന്തെങ്കിലുമുണ്ടെങ്കിൽ അവർ നാളെ വരുന്നകാര്യം നമ്മളോട് പറയുമോ?”
“ശെരിയാരിക്കാം, നിനക്കറിയാമോ എന്റെ അഞ്ചാം വയസിലാണ് അച്ഛൻ മരിക്കുന്നത്, ശേഷം എന്റെയമ്മ വളരെ കഷ്ടപ്പെട്ടാണ് എന്നെ പഠിപ്പിച്ചത്, എനിക്കൊരു ജോലിയാകും മുന്നേ അമ്മയും വിട്ടകന്നു. മറ്റുള്ളവരുടെ കരുണയിലാണ് ഞാൻ തുടർന്നു ജീവിച്ചത്. എല്ലാർക്കും ഭാരമാകാൻ വിധിക്കപെട്ടവൾ. ഞാനാർക്ക്
💬 Comments
View all comments