0%

Chapter Title : കാർത്തിക ടീച്ചർ [കൊമ്പൻ]

Author : കൊമ്പൻ Read All Parts 8.9K

വേണ്ടിയാണു ജീവിക്കുന്നതെന്ന് എനിക്കുപോലുമറിയില്ല! വിവാഹം കഴിക്കാനുള്ള യോഗ്യതയുമില്ല. ഞാൻ ശപിക്കപെട്ടവളല്ലേ? അമ്മയാകാൻ കഴിയാത്തവൾ!”

“ഇനിയത് മിണ്ടിപ്പോകരുത്. അമ്മയാകുന്നതാണോ ഒരു പെണ്ണിന്റെ ജീവിതത്തിലെ ഏറ്റവും മഹത്വമുള്ള കാര്യം? ഞാനൊരിക്കലും അത്രയും വേദന സഹിച്ചുകൊണ്ട് കാർത്തുവിനോട് അമ്മയാകാൻ പറയില്ല! വേണ്ട കാർത്തൂ. എനിക്ക് നീയും നിനക്ക് ഞാനും ഉണ്ടല്ലോ അത് മതി…”

കാർത്തുവിനെയും കെട്ടിപിടിച്ചുകൊണ്ട് കിടന്നുറങ്ങുമ്പോൾ, അന്നാദ്യമായി ജീവിതമെന്തെന്നു ഞാൻ മനസിലാക്കി തുടങ്ങി.

അടുത്തയാഴ്ച നാട്ടിലേക്ക് ചെല്ലാമെന്നു തീരുമാനിച്ചു. അച്ഛനും അമ്മയും ഞാൻ വിളിച്ചാൽ ദാ ദീ എന്ന് രണ്ടക്ഷരം മാത്രമേ പറയുന്നുള്ളു. എനിക്കാകെ പേടിയായി. കാർത്തുവിനോട് പറയാനും വയ്യ! പറഞ്ഞാൽ എന്നെ വിട്ടു പൊയ്ക്കോളൂ എന്ന് ചിരിച്ചു കൊണ്ട് കരയുന്നത് കാണേണ്ടി വരും! വേണ്ട വേണ്ട …..

അങ്ങനെ രണ്ടാളും നാട്ടിലെത്തി, കാർത്തു ശെരിക്കും പേടിച്ചിരുന്നു. എന്താണ് നടക്കാൻ പോണതെന്നു ഒരു പിടിയുമില്ല. കണ്ടതും അമ്മയും അച്ഛനും ബലം പിടിച്ചു തന്നെ നിൽപ്പാണ്, അവരെ പറഞ്ഞിട്ടും കാര്യമില്ല. അത്രക്ക് അഭിമാനിക്കാൻ കഴിയുന്ന കാര്യമാണല്ലോ ഞാനും ചെയ്തത്. എന്നോട് മിണ്ടിയിലെങ്കിൽ പോട്ടെ, പക്ഷെ രണ്ടാളും കാർത്തുവിന്റെ മുഖത്തേക്ക് പോലും നോക്കിയില്ല, നേരിൽ കണ്ടാലും മിണ്ടാതെയായിരുന്നു നടപ്പ്. എനിക്കാകെ എന്തൊപോലെയായി. കാർത്തു പറഞ്ഞപോലെ അവളെ അച്ഛനും അമ്മയും വെറുക്കുന്നുണ്ടാകുമോ എന്ന ചിന്ത എന്നെ ഉലച്ചു.

അന്ന് രാത്രി കാർത്തു അത്താഴം കഴിക്കാനായി വന്നതേയില്ല. ഞാൻ പോകണോ വേണ്ടായോ എന്നമാന്തിച്ചു നില്കുമ്പോ വൈശു എന്നെ തടഞ്ഞു. അച്ഛൻ നല്ല ദേഷ്യത്തിലാണ് എന്ന് കാതിൽ പറയുകയും ചെയ്തു.

“അതെയ്…ടീച്ചറെകൂടെ വിളിക്കുന്നെ …എത്രയായാലും….”

അമ്മ കഴിക്കാനിരിക്കുമ്പോ അച്ഛനോട് കെഞ്ചി. അമ്മയുടെ മുഖം വാടുന്നത് അച്ഛനും സഹിക്കാൻ

💬 Comments

View all comments