Chapter Title : കാർത്തിക ടീച്ചർ [കൊമ്പൻ]
കഴിയാത്ത കൊണ്ടാവണം. അച്ഛൻ കാർത്തുവിനെ വിളിക്കാനായി ചെന്നതും കാർത്തു പേടിച്ചുപോയി ചുവരിൽ ചാരി തല കുനിച്ചങ്ങനെ നിന്നുകാണും. എനിക്കറിയാമവളെ…..
പക്ഷെ അടുത്ത നിമിഷം അച്ഛന്റെ കാല് പിടിച്ചുകൊണ്ട് കാർത്തു കരഞ്ഞു പോയി. “ടീച്ചറെ എണീക്ക് എന്തായിത്!”
“വിഷ്ണു ഏട്ടാ ന്നു” വിളിച്ചുകൊണ്ട് അച്ഛനെ കാർത്തു ഇറുകെ കെട്ടിപിടിച്ചു.
“നിന്നെ ഞാനെന്റെ പെങ്ങളെ പോലെയെ ഞാൻ കണ്ടിട്ടുള്ളു… പെട്ടന്ന് ഞാൻ…എന്നോട് ക്ഷമിക്ക് മോളെ….” അച്ഛനും കാർത്തുവിനോട് മാപ്പ് ചോദിച്ചു.
വൈശുവും ഞാനും ഹാളിൽ അസ്വസ്‌ഥമായിട്ടിരിക്കുകയായിരുന്നു.
“അച്ഛൻ ടീച്ചറെ തല്ലി കാണുമോ?” എന്ന് വൈശു കണ്ണിൽ വെള്ളം വരുന്നപോലെ പറഞ്ഞു.
പക്ഷെ അവിടെ സംഭവിച്ചത് കാർത്തു ഞങ്ങൾക്കിടയിൽ നടന്നതെല്ലാം അച്ഛനോട് പറഞ്ഞു എന്നതാണ്. അച്ഛൻ കാർത്തുവിനെയും കൂട്ടി ഞങ്ങളുടെ വീട്ടിലേക്ക് തന്നെ വന്നു. എന്ന കണ്ടതും കാർത്തു അടുത്തേക്കോടിവന്നു ഇരുകൈകൊണ്ടും എന്നെ കെട്ടിപിടിച്ചുകരഞ്ഞു.
അമ്മയും അച്ഛനും കൂടെ തനിച്ചു കുറച്ചു നേരം സംസാരിക്കുമ്പോ ഞാനും കാർത്തുവും കൂടെ സോഫയിലിരിപ്പായിരുന്നു. അമ്മ വാതിൽ വേഗം തുറന്നുകൊണ്ട് എന്റെ നേരെ വന്നു. അമ്മയുടെ മുഖം കോപം കൊണ്ട് ജ്വലിക്കുന്നുണ്ടായിരുന്നു. പല്ലു കടിച്ചുകൊണ്ട് എന്നെ കരണത്തൊരടി അടിച്ച ശേഷം കാർത്തുവിനെ കെട്ടിപിടിച്ചു. ഞാൻ കാരണം പുകഞ്ഞ വേദനയിൽ കവിളത്തു തടവുമ്പോ വൈശു എന്നെ നോക്കി കുണുങ്ങി ചിരിച്ചു.
“മോളെ, നീ കാരണം ഇവന് നല്ലതേ ഉണ്ടായിട്ടുള്ളൂ. പക്ഷെ നാട്ടാരും കുടുംബക്കാരും എന്ത് വിചാരിക്കുമെന്നറിയില്ല! അതൊന്നുമെനിക്ക് വിഷയമല്ല, എനിക്ക് മോളെ അത്രക്കിഷ്ടാണ്…. ഇത്രയും നല്ല സുഹൃത്തുക്കൾ ആയിട്ടും നിനക്കെന്നോട് പറഞ്ഞൂടെ എന്റെ മോനെ വേണമെന്ന് ഞാൻ തരില്ലേ….” അമ്മയുടെ വർത്താനം കേട്ടതും കാർത്തു അമ്മയെ കെട്ടിപിടിച്ചു
💬 Comments
View all comments