0%

Chapter Title : കാർത്തിക ടീച്ചർ [കൊമ്പൻ]

Author : കൊമ്പൻ Read All Parts 8.4K

ഉള്ളിൽ ഞാൻ അനുഭവിക്കുന്ന സന്തോഷം! അതെക്കുറിച്ചവനോടു പറയാനെനിക്ക് ഇഷ്ടം തോന്നിയില്ല എന്നതാണ് സത്യം. ക്‌ളാസിൽ ഇരിക്കുന്ന നേരം മുഴുവനും കാർത്തിക ടീച്ചർ തന്നെയായിരുന്നു മനസ്സിൽ, ഫിസിക്‌സും കെമിസ്ട്രിയുമായിരുന്നു ഉച്ചയ്ക്ക്, ഒന്നും ശ്രദ്ധിക്കാൻ പറ്റിയില്ല. ക്ലാസ് തീരുമ്പോ ഞാനുറപ്പിച്ചിരുന്നു പറ്റിയാൽ ഈയാഴ്ച തന്നെ ടീച്ചറുടെ വീട്ടിലേക്ക് എന്തെങ്കിലും കാരണമുണ്ടാക്കി പോകണമെന്ന്.

വീടെത്തിയപ്പോൾ എന്റെ അനിയത്തിയോടു ടീച്ചറെ കണ്ട കാര്യത്തെ പറ്റി പറഞ്ഞു. അവളോട് എപ്പോഴൊക്കെയോ ഞാൻ കാർത്തിക ടീച്ചറെ കുറിച്ച് പറഞ്ഞിട്ടുണ്ട്. അതായത് അന്നത്തെ ഗ്രൂപ്പ് ഫോട്ടോയിൽ ഞാൻ ടീച്ചറുടെ കൂടെ കൈപിടിച്ചായിരുന്നു നിന്നിരുന്നത്. അതിവൾക്ക് അറിയുകയും ചെയ്യാം. “കാർത്തിക ടീച്ചറുടെ ഓമനക്കുട്ടി” എന്നുപോലും വൈഷ്ണവി എന്നെ വിളിക്കാറുണ്ട്. അവൾ കളിയാക്കി വിളിക്കുക ആണെങ്കിലും അതിലെനിക്ക് ഉള്ളു നിറയുന്ന സന്തോഷം തരികയും ചെയ്യും.

അങ്ങനെ പിറ്റേന്ന് ശനിയാഴ്ച പ്രത്യേകിച്ച് പരിപാടിയൊന്നുമില്ലാതെ കടന്നുപോയി. വിപിനും ശ്യാമിന്റെയും കൂടെ സൈക്കിളിൽ ശിവന്റെ അമ്പലത്തിൽ ഒന്ന് പോയി എന്ന് മാത്രമാണ് ആകെയുള്ള വിശേഷം, അമ്പലകുളത്തിൽ ഒരു കുളിയും പിന്നെ അതുകഴിഞ്ഞു അരച്ച ചന്ദനം നെറുകയിൽ തൊട്ടു തൊഴുതിറങ്ങും.

ശനിയാഴ്ച വൈകീട്ട് ക്രിക്കറ്റ് കളിക്കുന്ന നേരത്തു വിപിൻ കാർത്തിക ടീച്ചറുടെ കാര്യമെടുത്തിട്ടു. “ടീച്ചർ ഇവനെ ഇപ്പോഴും ഓർക്കുന്നുണ്ടെടാ ശ്യാമേ” എന്നവനോട് പറയുന്നുണ്ടായിരുന്നു. എനിക്ക് കേട്ടിട്ട് നാണമൊക്കെ വരുന്നുണ്ടയിരുന്നു.

പിറ്റേന്ന് ഞായറാഴ്ച കാലത്തു ടീച്ചറുടെ വീട്ടിൽ പോകാൻ തന്നെ തീരുമാനിച്ചു. അച്ഛൻ ലീവായതുകൊണ്ട് അദ്ദേഹത്തിന്റെ ജീവാത്മാവും പരമാത്മാവുമായ സ്‌പ്ലെൻഡർ എടുത്തു കൊണ്ട് 5 km യാത്ര ചെയ്തതും ജംക്ഷനിലെ പള്ളിയുടെ മുൻപിലെത്തി. അവിടെ നിന്ന് മൺപാതയിലൂടെ വേണം ടീച്ചറുടെ വീടെത്താൻ, ഞാൻ പയ്യെ ഓടിച്ചുകൊണ്ട് അവസാനത്തെ

💬 Comments

View all comments