Chapter Title : കാതങ്ങൾ തോറുമേ 2 💙 [Batman]
നടക്കുമ്പോഴും സ്പോർട്സ് ഡേക്കും അന്നുവൽ മീറ്റപ്പിനുമൊക്കെ നടക്കുന്ന പ്രേശ്നങ്ങൾ ഇരുചെവി അറിയാണ്ട് അവൻ തീർക്കും. എന്നാൽ ഇന്നുവരെ ആ കോളേജിൽ അവനെ ആരും തല്ലിയിട്ടുമില്ല അവൻ തിരിച്ചും. ഒറ്റക്ക് തല്ലിയാൽ ജയിക്കില്ലെന്ന് എല്ലാവർക്കുമറിയാം. എന്നാൽ തല്ലാൻ ഒരു മടിയുനില്ലാതാനും.
പിജി ആയതുകൊണ്ട് ഉച്ചക്കോ രാവിലെയോ മാത്രമേ ആന്റണി കോളേജിൽ വരാറുള്ളൂ.
നിഷ അവനെ കുറിച് പറഞ്ഞത് കേട്ടു മീരക്ക് ഒരു ആരാധനയൊക്കെ തോന്നി.പിന്നെ പലപ്പോഴായി അവൾ അവനെ ശ്രദ്ധിക്കാൻ തുടങ്ങി. കോളേജിന്റെ വരാന്തയിൽകൂടി ഫോണിൽ സംസാരിച്ചു അധ്യാപകരോട് വളരെ ചിരിച് സംസാരിക്കുന്ന അവനെ നോക്കിയിരുന്നു.
ഇടക്ക് ലൈബ്രറിയിൽ കയറിയപ്പോൾ അന്ന് കുടയിൽ ഓർമ്മിച്ചു നടന്നപ്പോൾ കിട്ടിയ വാനില മണം അവൾക്ക് കിട്ടി. അവൻ ഇവിടെയുണ്ടെന്നൊരു തോന്നൽ. മീര ലൈബ്രറിയിൽ ഒന്നു പരതി. അവളുടെ ഊഹം തെറ്റയില്ല.
അവിടെ ഒരു മൂലയിൽ ഏതോ ബുക്കും വായിച്ചിരിക്കുന്നു. ഇടക്ക് താഴേക്കു ഇറങ്ങിയ കണ്ണാടിയവൻ നടുവിരൽകൊണ്ട് മുകളിലേക്ക് വച്ചു.മുടിയൊന്ന് ഒതുക്കിവച്ചു അവൻ മൂക്കൊന്നു ചൊറിഞ്ഞു.
അവനെക്കണ്ട മീരക്ക് അടിവയറ്റിൽ ഒരു മഞ്ഞുവീണ സുഖം. ഒരു തരിപ്പ്. പക്ഷെ എന്തിനെന്നു അവൾക്ക് മനസിലായില്ല. വീണുപോയോ? ഒന്ന് സംസാരിച്ചിട്ടുപോലുമില്ല.. ഒരു നോട്ടംപോലും കൊടുത്തിട്ടില്ല..പക്ഷെ കണ്ണെടുക്കാൻ തോന്നുന്നില്ല.
പെട്ടാണ് അവൻ അവളെ നോക്കിയത്. കണ്ണും കണ്ണും കോർത്തു. മീര ഒന്നും ഞെട്ടി. ആന്റണി പതിയെ അവളെ നോക്കി ചിരിച്ചു. മീര വേഗം നോട്ടമാറ്റി ഒന്ന് ചിരിക്കപോലും ചെയ്യാതെ ബുക്ക്കുമെടുത്ത നടന്നു പുറത്തേക്ക് ഇറങ്ങി..
.
അടുത്ത കണ്ട സിമെന്റ് ബെഞ്ചിൽ അവൾ ഇരുന്നു. ഹൃദയം വളരെ വേഗത്തിൽ മിടിക്കുന്നു. മീരയുടെ ചെവിയും കവിളും ചുവന്നു. കണ്ണ്
💬 Comments
View all comments