0%

Chapter Title : കാതങ്ങൾ തോറുമേ 2 💙 [Batman]

Author : kkstories Read All Parts 855

വിടർത്തി വലിച്ചെടുത്തു. അപ്പോഴേക്കും അവർ അപ്പുറത് എത്തിയിരുന്നു.

മഴ നനഞ്ഞു അവന്റെ വെളുത്ത ലിനെൻ ഷർട്ടിന്റെ കൈകൾ നനഞ്ഞു. വെള്ളo വീണപ്പോൾ അവ സുതാര്യമായി അവന്റെ കൈകളുടെ പേശികൾ നന്നായി കാണാം..

അവളെ നോക്കി ചിരിച്ചുകൊണ്ട് താങ്ക്സ് പറഞ്ഞു അവൻ ഒരു മാരുതി zen ൽ കയറിപ്പോയി.

ഇതിപ്പോ എന്താ ഉണ്ടായേ എന്ന് രീതിയിൽ അവൾ നിൽക്കുമ്പോഴാണ് അവളുടെ കൂട്ടുകാരി നിഷ അവളെ തട്ടി വിളിക്കുന്നത്..

മീര :- അഹ് നീയോ.. വേഗം പോകുവാന് പറഞ്ഞിട്ട് പോയില്ലേ??

നിഷ :- ഇല്ലടി ബസ് കിട്ടിയില്ല.. അതുപോട്ടെ.. നിനക്ക് ആന്റണി ഏട്ടനെ എങ്ങനെ അറിയാം??

മീര :- ആന്റണി..? അത്‌ ആരാ..?

നിഷ:- അഹ് ബെസ്റ്റ്.. നിന്റെ കൂടെ കുടയിൽ കയറിവന്ന ആളാണ് ആന്റണി.. ആന്റണി ജോഷുവ. ഫസ്റ്റ് ഇയർ MA സോഷ്യയോളജി.

മീര :- ആ എനിക്കറിയില്ല..

അവൾ നിഷായോട് ഉണ്ടായത് പറഞ്ഞു. നിഷ ആന്റിണയെ കുറിച് അവൾക് അറിയാവുന്ന കാര്യങ്ങൾ പറഞ്ഞു.

ആന്റണി.. ആന്റണി ജോഷുവ. എല്ലാവരോടും ചിരിച്ചുകൊണ്ട് സംസാരിക്കുന്ന. ടീർച്ചേഴ്‌സിനും ജൂനിയർസനും കൂടെപഠിക്കുന്നവർക്കും ഒക്കെ ഒരുപോലെ പ്രിയപെട്ടവൻ.ഡിപ്പാർട്മെന്റുകൾ തമ്മിലുള്ള പല അടിപിടി കേസുകളും വഴക്കുമൊക്കെ ഒത്തുതീർപ്പാകുന്ന ഒരു ഇടനിലക്കാരൻ. ഒരു വിധം എല്ലാ ഡിപ്പാർട്മെന്റിലും ആന്റണിക്ക് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. ജൂനിയസ്-സീനിയർസ് വ്യത്യാസമൊന്നും ആന്റണി കാണിച്ചിട്ടില്ല അതുകൊണ്ടുതന്നെ ആന്റണി പറഞ്ഞാൽ ആർക്കും അങ്ങനെ തട്ടികളയാൻ പറ്റില്ല. അത്‌ അവന്റെ പെരുമാറ്റവും പകുവതയുള്ള സംസാരവുംകൊണ്ടാണ്.

എല്ലാ ഡിപ്പാർട്മെന്റ് ഹെഡ്നും അവൻ ശെരിക്കുമൊരു ആശ്വാസമായിരുന്നു. പോലീസ് കേസ് ആകേണ്ടേ പ്രശ്നങ്ങൾ ആന്റണി ഇടക്ക് നിന്നും പരിഹരിച്ചിട്ടുണ്ട്.

കാൽച്ചുറൽ ആഘോഷങ്ങൾ

💬 Comments

View all comments