0%

Chapter Title : കാതങ്ങൾ തോറുമേ 2 💙 [Batman]

Author : kkstories Read All Parts 854

മകൾ മാറി നിൽക്കട്ടെ എന്നായിരുന്നു അവൾക്കും. അല്ലേൽ അവളുടെ അപ്പനെ അവൾ വല്ലാതെ വെറുത്തുപോകും. പതിനാറ് വയസുവരെ വളർത്തിയ അപ്പനെ അവൾ അങ്ങനെ വെറുത്താൽ കർത്താവ് പൊറുക്കില്ലെന്ന് വിശ്വസിച്ചു അവളെ പഠിക്കാൻ വിട്ടു.

അവളെ ഹോസ്റ്റലിൽ ആക്കി. ലോക്കൽ ഗാഡിയൻ വർഗീസിന് വച്ചു. കട്ടപ്പനിയിൽ നിന്നും 30കിലോമീറ്റർ മാറിയുള്ള ഒരു വിശാലമായ കോളേജ്.

.

.

ഇടവപ്പാതി തുടങ്ങിയ സമയം. രണ്ടും ദിവസം പനി പിടിച്ചു കിടന്നത് കൊണ്ട് വിട്ടുപോയ ഭാഗം അവൾ നോക്കിവായിരുന്നു. അതുകൊണ്ട് തന്നെ അവൾ തനിച്ചേ ആ ക്ലാസിൽ ഉള്ളു.

എല്ലാം കഴിഞ്ഞു ഹോസ്റ്റലിലേക്ക് പോകാമെന്നു കരുതി.

മീര തന്റെ ക്ലാസ്സിൽ നിന്നും പതിയെ ഇറങ്ങി നടന്നു വരാന്തയിൽ എത്തിയതും പെട്ടാണ് മഴയുടെ വരവ്..

ഇടുക്കിയിൽ ഇടവപ്പാതി പിന്നെ തുള്ളിക്ക് ഒരു കുടമെന്ന് പോലെയാണ്.മീര അവളുടെ കുട പതിയെ നിവർത്തി നടക്കാൻ തുടങ്ങിയതും പെട്ടന്ന് അവളുടെ കുട പിടിച്ച കൈയിൻ മുകളിൽ ഇളമചൂടുള്ള വലിയൊരു കൈ പതിച്ചു.

ഇതാരപ്പാ എന്നുനോക്കിയവൾ കണ്ടത്. ആറടിയോളം ഉയരമുള്ള ഒരു ആൾ. അയാൾ അവളെ നോക്കി ചിരിച്ചു.

അവൻ അവളോട്..

"എന്നെ ഒന്ന് അപ്പുറത്തേക്ക് ആക്കി തരാവോ..? കുടയെടുത്തില്ല "

അവന്റെ വെട്ടിയിതുക്കിയ മീശയും താടിയും ചിരിച്ചുകൊണ്ടുള്ള നോട്ടവും. കണ്ണിലെ ആ ജീവനും.അവൾ അറിയാതെ തലയാട്ടിപ്പോയി.

നടക്കുമ്പോൾ അവൾ അവന്റെ മുഖത്തേക്ക് നോക്കി. ഇപ്പോഴും ഒരു ചെറു ചിരി. ഇടക്ക് അവൻ ആ വെള്ളി ഫ്രെയമുള്ള aviator മോഡൽ കണ്ണാടി പതിയെ കയറ്റി വയ്ക്കും. അവന്റെ ശരീരത്തിൽ നിന്നും വമിക്കുന്ന വാനില മണം അവൾ ഇടക്ക് മൂക്ക്

💬 Comments

View all comments