0%

Chapter Title : കാതങ്ങൾ തോറുമേ 2 💙 [Batman]

Author : kkstories Read All Parts 851

ആലിസ് :- തോമസ് എന്തിയെടി?

ക്ലാര :- ഇന്നലെ മുതൽ മുറിയിലിരുന്നു കുടിയ...

ആലിസ് :- അച്ചായാ.. തോമസിനെ ഒന്ന് നോക്കിക്കേ..

വര്ഗീസ് എഴുനേറ്റു തോമസിന്റെ മുറിയിലേക്ക് നടന്നു. വാതിൽ തുറന്ന് കിടന്നുതുകൊണ്ട് വര്ഗീസ് അകത്തേക്ക് കേറി..

തോമസിനെ തട്ടി വിളിച്ചു. പാതി തുറന്ന കണ്ണുകൊണ്ടു അയാൾ വർഗീസിനെ നോക്കി..

വർഗീസ് :- തോമസേ.. എഴുന്നേറ്റടാ..

തോമസ് തല തടവികൊണ്ട് എഴുനേറ്റു ഇരുന്നു. ദേഷ്യപ്പെട്ടു കൊണ്ട് വർഗീസ്നെ നോക്കി..

വര്ഗീസ് ചിരിച്ചുകൊണ്ട് തോമസിനോട്..

വര്ഗീസ് :- ഒന്ന് പൊറത്തേക്ക് വന്നെടാ..

അവർ നടന്നു ഹാളിലേക്ക് വന്നു.. ക്ലാര അവർക്ക് ചായ വച്ചിട്ട് തോമസിന്റെ മുഖത്തുപോലും നോക്കാതെ പോയി .

തോമസ് :- എന്താ എല്ലാരും കൂടി ഇങ്ങോട്ട്?

തോമസ് അലപ്പം കടുപ്പിച്ചു തന്നെയാണ് അത്‌ ചോദിച്ചത്.

ഉടനെ ആലിസ് ദേഷ്യത്തോടെ

:- എന്നതാന്ന് നിനക്ക് അറിയില്ലെടാ. നാറി . നീ ഏതവളെയാട ഇങ്ങോട്ട് കൊണ്ടുവരാൻ പോകുന്നെ..?

പല്ലുകടിക്കുന്ന ആലിസ്നെ കണ്ടിട്ട് തോമസിന് കലി കയറി.

അയാൾ മേശയിൽ ശക്തമായി അടിച്ചുകൊണ്ട് എഴുനേറ്റു.

:- ഇത് ഞാൻ ഉണ്ടാക്കിയിട്ട് വീടാ. ഇവിടെ കേറിവന്നു എന്നെ എടാ പോടാ എന്നൊക്കെ വിളിച്ചാൽ താടിയെല് ഞാൻ അടിച്ചു ഇളക്കും... അത്‌ ഏത് വർഗീസയാലും ആലിസ് ആയാലും...

തോമസ് അത് പറഞ്ഞിട്ട് വർഗീസിനെ നോക്കി. ഇത് എവിടെ വരെ പോകുമെന്ന് നോക്കിയിരുന്നു അയാൾ.

.

പെട്ടന്ന് മുകളിൽ ഓൺലൈൻ ക്ലാസ്സിൽ ഇരുന്ന മീര ഈ ഒച്ച കേട്ടു വാതിൽ തുറന്നു പുറത്തേക്ക് വന്നു നോക്കി.

മീര :- എന്നതാ അമ്മച്ചി അവിടെ??

വര്ഗീസ്

💬 Comments

View all comments