0%

Chapter Title : കാതങ്ങൾ തോറുമേ 2 💙 [Batman]

Author : kkstories Read All Parts 852

ഉടനെ മുകളിലേക്ക് നോക്കി. മീരയെ കണ്ടതും അയാൾ ചിരിച്ചു.

മീര :- ആ വല്യപ്പച്ച.. എപ്പഴാ വന്നേ..??

വര്ഗീസ് :- കുറച്ചു നേരമായെടി മോളെ.. മോള് എന്നാ എടുക്കുവായിരുന്നു..

അയാൾ വളരെ സ്നേഹത്തോടെ മീരയോട് ചോദിച്ചു.

മീര :- ഓൺലൈൻ ക്ലാസ്സാ..

വർഗീസ് :- എന്നാ മോള് പോയി പഠിച്ചോ.. വാതിൽ അടച്ചോ കേട്ടോ.. വല്യപ്പച്ചൻ നാളെയെ പോകുന്നോള്ളൂ..

മീര അയാളെ നോക്കി ചിരിച്ചു തലയാട്ടി..

..

മീര അകത്തേക്ക് കയറിയതും.

വർഗീസ് തോമസിന്റെ അടുത്തേക്ക് നടന്നു. അയാളുടെ മുഖത്തേ ചിരി വളരെവേഗം മാഞ്ഞു. പുരികം ദേഷ്യകൊണ്ട് ചുളിഞ്ഞു. കട്ടി മീശ വിറഞ്ഞു.

വര്ഗീസ് :- നിന്റെ കൊച്ചിന്റെ മുന്നിൽ വച്ചു പറയാൻ പറ്റില്ല ഇനി ഞാൻ പറയാൻപോകുന്നെ കാര്യം..

തോമസ് അത്രയും നേരമുണ്ടായിരുന്ന ധൈര്യം ചോർന്നു പോകുന്നപോലെ..

വര്ഗീസ് തോമസിന്റെ ആ ചുവന്ന പോളോ ടീഷർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ചു അടുപ്പിച്ചു.

വര്ഗീസ് :- എടാ മൈരേ..!!! നീ ആരാന്നാടാ നിന്റെ വിചാരം.. ഏഹ്..? നിന്റെ വീട്ടിൽ കേറി നിന്നെ എടാ പോടാ എന്ന് വിളിച്ചാൽ നീ എന്നെ അങ്ങ് ഉണ്ടാക്കി കളയോ..? എടാ കൊച്ച് ചെറുക്കാ.. നിനക്ക് ഒന്നും ചിന്തിക്കാൻ പറ്റാത്ത പരിപാടി കാണിച്ചിട്ട് ഈ വര്ഗീസ് ഇവിടെ ഇന്ന് ഇരിക്കുന്നെ.. അറിയോടാ നിനക്ക്..??നിനക്ക് അറിയാൻ വഴിയില്ല.. നീ അന്ന് വക്കച്ചന്റെ കൊട്ടയിൽ പോലും ഉണ്ടായില്ല.. നീ എന്റെ ആലീസിന്റെ എന്നാ ഇളക്കുമെന്ന പറഞ്ഞേ.. പന്ന പൊളിയാടി മോനെ.. അതിന് ഇടവരുത്തിയ പിന്നെ ഈ വര്ഗീസ് പൈലിക്ക് ഉണ്ടായതല്ല എന്ന് നീ കൂട്ടിക്കോ...

വർഗീസിന്റെ

💬 Comments

View all comments